ആപ്പ്ജില്ല

സാലറി കട്ട് കാരണം കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ ബുദ്ധിമുട്ടുകയാണോ? പരിഹാരമാർ​ഗങ്ങളിതാ

ഒരു ക്ലാസിൽനിന്ന് അടുത്ത ക്ലാസിലേക്ക് ജയിച്ച് കയറുമ്പോൾ വലിയ തുക ഫീസായി വാങ്ങിക്കുന്ന സ്കൂളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇത്തരം സ്കൂളിൽ ചേർത്താണ് കുട്ടികളെ പഠിപ്പിക്കുന്നതെങ്കിൽ നിലവിലെ സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടവർക്കും സാലറി കട്ട് നേരിടുന്നവർക്കും ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഈ ബാധ്യതയിൽനിന്ന് കരകയറാൻ എന്താണ് ചെയ്യാനാകുക?

Samayam Malayalam 23 Jul 2020, 5:35 pm
കൊവിഡ്-19 പകർച്ചവ്യാധി മൂലം ജോലി നഷ്ടപ്പെട്ടവരും ശമ്പളം വെട്ടികുറക്കപ്പെട്ടവരും നിരവധിയാണ്. ഇതുമൂലം വായ്പ, ഇഎംഐ, ഇൻഷുറൻസ്, വൈദ്യുതി ബില്ല് തുടങ്ങിയവ അടയ്ക്കാൻ ആളുകൾ വളരെയധികം ബുദ്ധിമുട്ടുകയാണ്. കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു ക്ലാസിൽനിന്ന് അടുത്ത ക്ലാസിലേക്ക് ജയിച്ച് കയറുമ്പോൾ വലിയ തുക ഫീസായി വാങ്ങിക്കുന്ന സ്കൂളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇത്തരം സ്കൂളിൽ ചേർത്താണ് കുട്ടികളെ പഠിപ്പിക്കുന്നതെങ്കിൽ നിലവിലെ സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടവർക്കും സാലറി കട്ട് നേരിടുന്നവർക്കും ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഈ ബാധ്യതയിൽനിന്ന് കരകയറാൻ എന്താണ് ചെയ്യാനാകുക?
Samayam Malayalam school fees
school fees


സായി ഇന്റർനാഷണൽ എഡ്യൂക്കേഷൻ ഗ്രൂപ്പ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളുടെ ഫീസ് അടയ്ക്കുന്നതിന് മാതാപിതാക്കൾക്ക് സമയപരിധി നീട്ടി നൽകിയിട്ടുണ്ട്. 2020 ഡിസംബർ വരെയാണ് ഫീസ് അടക്കാനുള്ള കാലാവധി നീട്ടിയത്. ഇതൊരു മൊറട്ടോറിയം കാലാവധി മാത്രമാണ് അല്ലാതെ ഫീസ് അവധി അല്ല. ഡിസംബറിൽ ഒരു വലിയ തുക ഫീസായി നിങ്ങൾ അടയ്ക്കേണ്ടി വരും. പലിശ രഹിതമായതിനാൽ
നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ ഇതൊരു താൽക്കാലിക ആശ്വാസമായിരിക്കും.

Also Read: ട്രെയിൻ ടിക്കറ്റുകളിൽ ഇനിമുതൽ ക്യുആർ കോഡ്; പുതിയ സംവിധാനവുമായി ഇന്ത്യൻ റെയിൽവേ

ഇത്തരമൊരു ഓപ്ഷൻ തെരഞ്ഞെടുക്കുന്നതിന് ആദ്യം നിങ്ങൾ സ്കൂളിൽ മാനേജ്മെന്റിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയോ ഇ മെയിൽ അയയ്ക്കുകയോ വേണം. ജോലി നഷ്ടപ്പെട്ടതോ അല്ലെങ്കിൽ ശമ്പളം വെട്ടിക്കുറച്ചതോ തെളിയിക്കുന്നതിനുള്ള കത്തും സാലറി സ്ലിപ്പ് പോലുള്ള രേഖകളും ഇതിനൊപ്പം സമർപ്പിക്കേണ്ടതുണ്ട്. ഇനി സ്കൂൾ ഫീസ് അടക്കുന്നതിനുള്ള വിവിധ ഓപ്ഷനുകൾ ഏതൊക്കെയെന്ന് നോക്കാം.

പ്രതിമാസ ഇൻസ്റ്റോൾമെന്റ്

സാധാരണയായി, മുൻ‌കൂറായോ അല്ലെങ്കിൽ ഓരോ പാദത്തിന്റെ തുടക്കത്തിലോ ആണ് സ്കൂളുകൾ കുട്ടികളിൽനിന്ന് ഫീസ് ഈടാക്കുക. നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഇത്തരത്തിൽ ഫീസ് ഈടാക്കുന്നത്. എന്നാൽ ഇപ്പോൾ വിബ്ജിയോർ ഗ്രൂപ്പ്, ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ (GIIS) പോലുള്ള സ്ഥാപനങ്ങൾ മാസതവണകളായി ഫീസ് അടയ്ക്കാനുള്ള ഓപ്ഷൻ മാതാപിതാക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പ്രതിമാസ ഇൻ‌സ്റ്റാൾ‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് സ്കൂൾ മാനേജ്മെന്റിന് ഇമെയിൽ അയക്കുകയോ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുകയോ ചെയ്യേണ്ടതുണ്ട്.

സ്കോളർഷിപ്പിന് അപേക്ഷിക്കുക

അർഹരായ കുട്ടികൾക്ക് ചില സ്കൂളുകൾ സ്കോളർഷിപ്പ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അക്കാദമിക് മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ളതല്ല. മറിച്ച് കൊവിഡ്-19 കാലത്തെ മാതാപിതാക്കളുടെ സാമ്പത്തിക നില അടിസ്ഥാനമാക്കിയുള്ളതാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ രക്ഷകർത്താക്കൾ നേരിടുന്ന തൊഴിൽ നഷ്ടം, വരുമാനം നഷ്ടം, കുറഞ്ഞ ശമ്പളം എന്നിങ്ങനെയുള്ള സാമ്പത്തിക ക്ലേശങ്ങൾ കണക്കിലെടുത്ത് ഫീസ് അടക്കാൻ ബുദ്ധിമുട്ടുന്നവരുടെ കുട്ടികളെയാണ് സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് പരിഗണിക്കുക. ഈ സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിന് നിരക്കുകൾ ഈടാക്കില്ല. സ്കോളർഷിപ്പ് ലഭിക്കുന്നതിന് സ്കൂളിന്റെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. ഇതിനൊപ്പം തൊഴിൽ നഷ്ടം, സാലറി കട്ട് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കേണ്ടതുണ്ട്.

ഫിൻ‌ടെക്കുകളിൽ നിന്നുള്ള സീറോ-കോസ്റ്റ് പ്രതിമാസ ഇൻ‌സ്റ്റാൾ‌മെന്റ് ഓപ്ഷനുകൾ

ഫിൻ‌ടെക് കമ്പനികളുമായി സഹകരിച്ച് നിരവധി സ്കൂളുകൾ മാതാപിതാക്കൾക്ക് സ്‌കൂൾ ഫീസ് തവണകളായി അടയ്ക്കുന്നതിനുള്ള പലിശരഹിത വായ്പ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്രേ ക്വസ്റ്റ്, ഫിനാൻസ്‌പിയർ പോലുള്ള ഫിൻ‌ടെക് സ്ഥാപനങ്ങൾ കുട്ടിയുടെ വാർഷിക ഫീസ് സ്കൂളിൽ മുൻ‌കൂറായി അടയ്ക്കും. ഈ തുക ഫിൻ‌ടെക്ക് കമ്പനികൾക്ക് പ്രതിമാസം തവണകളായി നിങ്ങൾ തിരിച്ചടക്കണം. ഈ വായ്പയുടെ പലിശയെക്കുറിച്ചോർത്ത് ആകുലതപ്പെടേണ്ട കാര്യമില്ല. സ്കൂളുകൾ പലിശയുടെ കാര്യത്തിൽ കൃത്യമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടാകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്