ആപ്പ്ജില്ല

കുറഞ്ഞ ചെലവിലെ യാത്ര; ട്രെൻഡായി ടെൻറ് ക്യാംപിങ്

കുറഞ്ഞ യാത്രാ ചെലവിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ താമസം. ട്രെൻഡായി ടെൻറ് ക്യാമ്പുകൾ. 1000 രൂപ മുതൽ ചെലവിൽ മൂന്നാറിൽ ഉൾപ്പെടെ ടെൻറ് ക്യാമ്പിങ് സൗകര്യങ്ങൾ ലഭ്യമാണ്.

Samayam Malayalam 21 Jan 2021, 6:09 pm
:നല്ലൊരു യാത്ര ചെയ്യാൻ എല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷേ.. താമസം, ഭക്ഷണച്ചെലവുകൾ.. ഇവയൊക്കെയോര്‍ക്കുമ്പോൾ മിക്കവരും ഇതിൽ നിന്ന് ഉൾവലിയാറുണ്ട്. എന്നാൽ കോസ്റ്റ് ഇഫക്ടീവായി യാത്രകൾ പ്ലാൻ ചെയ്യുന്നവരുമുണ്ട്.. ഹിൽ സ്റ്റേഷനുകളിൽ ഒക്കെ ടെൻറ് ക്യാമ്പിങ് ട്രെൻഡാകുന്നത് അടുത്തിടെ വാര്‍ത്തയായിരുന്നു. മൂന്നാറിൽ ഉൾപ്പെടെ ഇത് സാധാരണമാവുകയാണ്.
Samayam Malayalam Tent Camping
ടെൻറ് ക്യാമ്പിങ്


റിസോര്‍ട്ടുകളിലെ മുറികൾക്കായി ചെലവഴിയ്ക്കുന്ന വലിയ തുകയൊന്നും ടെൻറ് ക്യാമ്പിങിന് നൽകേണ്ടി വരില്ല. ചിന്നക്കനാൽ, സൂര്യനെല്ലി, കൊളുക്കുമല തുടങ്ങിയ പ്രധാന ഇടങ്ങളിൽ എല്ലാം ഇത്തരം ക്യാമ്പുകൾ സാധാരണമാകുന്നതായി ആണ് റിപ്പോര്‍ട്ട്.

Also Read: ലോക രാഷ്ട്രീയ നേതാക്കളുടെ ഏറ്റവും ചെലവേറിയ ചില വസതികൾ

മലമുകളിലെ ടെൻറുകൾ പ്രകൃതി സ്നേഹികൾക്ക് ഇഷ്ടമാകാനാണിട. സൂര്യാസ്തമയും ഉദയവുമെല്ലാം നേരിട്ട് ആസ്വദിയ്ക്കാൻ ഈ ടെൻറുകൾ വഴിയൊരുക്കും. കൂട്ടമായി ആണ് യാത്രയെങ്കിൽ ടെൻറ് ക്യാമ്പിങ് രസകരമാണ്.

ടെൻറഡ് ക്യാമ്പുകളിൽ താമസവും യാത്രാ പാക്കേജുകൾക്കൊപ്പം ലഭിയ്ക്കാറുണ്ട്. ഇത്തരം പാക്കേജുകൾ പ്രയോജനപ്പെടുത്തുന്നത് യാത്രാ ചെലവുകൾ കുറയ്ക്കും. ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജുകൾ 6,00-1000 രൂപ നിരക്കിൽ ലഭ്യമാണ്.

ഹോട്ടലുകൾക്ക് സമാനമായ ടെൻറഡ് ക്യാമ്പുകളിൽ കുറച്ചൂടെ സൗകര്യങ്ങളുണ്ടാവും. ട്രെക്കിങ്, ക്യാമ്പ് ഫയര്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. 2,000-3,000 രൂപയുടെ പാക്കേജുകളുമുണ്ട്. ഡൽഹി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ എല്ലാം ടെൻ്റ് ക്യാമ്പിങിന് സൗകര്യമുണ്ട്. വിവിധ പാക്കേജുകളുമായി നിരവധി ട്രാവൽ കമ്പനികളും രംഗത്തുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്