ആപ്പ്ജില്ല

2,000 സംരംഭകർക്ക് ഒരുലക്ഷം രൂപവരെ ഈടില്ലാതെ വായ്പ, പുതിയ പദ്ധതിയുമായി കെഎഫ്സി

അപേക്ഷിച്ച്‌ ഒരാഴ്ചയ്ക്കുള്ളിൽ വായ്പയുടെ പകുതി തുക മുൻകൂറായി നൽകും. ഏഴ് ശതമാനം പലിശയിൽ മൂന്ന് ശതമാനം സർക്കാർ സബ്സിഡി നൽകും. മൂന്ന് വർഷംവരെയാണ് തിരിച്ചടവ് കാലാവധി.

Samayam Malayalam 15 Nov 2020, 4:19 pm
കൊച്ചി: ചെറുകിട ബിസിനസ് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) നടപ്പിലാക്കുന്ന സംരംഭകത്വ വികസന പദ്ധതി വഴി ഈടോ ജാമ്യമോ പരിശോധനയോ ഇല്ലാതെ വായ്പ ലഭിക്കും. 2,000 പേർക്ക് ഒരു ലക്ഷം രൂപ വരെയുള്ള വായ്പകളാണ് ഈടില്ലാതെ ലഭിക്കുക.
Samayam Malayalam 2,000 സംരംഭകർക്ക് ഒരുലക്ഷം രൂപവരെ ഈടില്ലാതെ വായ്പ, പുതിയ പദ്ധതിയുമായി കെഎഫ്സി
2,000 സംരംഭകർക്ക് ഒരുലക്ഷം രൂപവരെ ഈടില്ലാതെ വായ്പ, പുതിയ പദ്ധതിയുമായി കെഎഫ്സി


സ്ത്രീകൾ, ട്രാൻസ്‌ജെൻഡർമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന ലഭിക്കും. അപേക്ഷിച്ച്‌ ഒരാഴ്ചയ്ക്കുള്ളിൽ വായ്പയുടെ പകുതി തുക മുൻകൂറായി നൽകും. ഏഴ് ശതമാനം പലിശയിൽ മൂന്ന് ശതമാനം സർക്കാർ സബ്സിഡി ലഭിക്കും. മൂന്ന് വർഷംവരെയാണ് തിരിച്ചടവ് കാലാവധി. ഗൂഗിൾ പേ ഉൾപ്പെടെയുള്ള ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലൂടെ വായ്പ തുക ആഴ്ചതോറും തിരിച്ചടയ്‌ക്കാനാകും.

Also Read: വജ്രം പതിച്ചത് അടക്കം കോടികള്‍ വിലമതിക്കുന്ന വാച്ചുകൾ, ഞെട്ടിച്ച് പാണ്ഡ്യ സഹോദരൻമാരുടെ ബിഗ് ബ്രാൻഡ് വാച്ച് ശേഖരം

ഇതിനകം നാനൂറോളം വായ്പയ്‌ക്ക് അനുമതി നൽകിയതായി കെഎഫ്‌സി മാനേജിങ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. ലഭിച്ച അപേക്ഷകളിൽ മൂന്നിൽ ഒന്നും വനിതകളുടേതാണ്. എം‌എസ്എംഇ രജിസ്ട്രേഷനും പാൻ കാർഡുകളും സുരക്ഷിതമാക്കാൻ അപേക്ഷകരെ കെ‌എഫ്‌സി സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്