ആപ്പ്ജില്ല

ഏഴ് ശതമാനം പലിശ നിരക്കിൽ ഭവന വായ്പ; ഉത്സവകാല ഓഫറുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്

ആകർഷകമായ വായ്പാ നിരക്കുകൾ, വായ്പാ പ്രോസസ്സിംഗ് ഫീസ് ഇളവുകൾ, റീട്ടെയിൽ, കാർഷിക വായ്പയ്ക്ക് വേഗത്തിലുള്ള ഓൺലൈൻ അംഗീകാരം എന്നിവയാണ് ഓഫറിന്റെ ഭാ​ഗമായി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

Samayam Malayalam 18 Oct 2020, 2:13 pm
കൊച്ചി: രാജ്യത്തെ മുൻനിര ബാങ്കുകളായ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്കുകൾക്ക് പിന്നാലെ ഉത്സവകാല ഓഫറുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്. കൊട്ടക് മഹീന്ദ്ര ഗ്രൂപ്പിന്റെ 2020ലെ ഖുഷി കാ സീസണിനോട് അനുബന്ധിച്ചാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് ഉപഭോക്താക്കൾക്കായി ഉത്സവകാല ഓഫർ ആരംഭിച്ചത്. വായ്പ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവയിൽ ഉൾപ്പടെ നിരവധി ഓഫറുകൾ ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ആകർഷകമായ വായ്പാ നിരക്കുകൾ, വായ്പാ പ്രോസസ്സിംഗ് ഫീസ് ഇളവുകൾ, റീട്ടെയിൽ, കാർഷിക വായ്പയ്ക്ക് വേഗത്തിലുള്ള ഓൺലൈൻ അംഗീകാരം എന്നിവയാണ് ഓഫറിന്റെ ഭാഗമായി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
Samayam Malayalam Kotak Mahindra Bank
ഏഴ് ശതമാനം പലിശ നിരക്കിൽ ഭവന വായ്പ; ഉത്സവകാല ഓഫറുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്


ഒരുമാസത്തേക്കാണ് ഓഫറുകൾ ലഭിക്കുക. പ്രതിവർഷം 7 ശതമാനം മുതലുള്ള ഭവന വായ്പകൾ ഉപഭോക്താക്കൾക്ക് നേടാനാകുമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് അറിയിച്ചു. ബാലൻസ് ട്രാൻസ്ഫറിലൂടെ 20 ലക്ഷം രൂപ വരെ ലാഭിക്കാനും സാധിക്കും. കൊട്ടക് ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഭവന വായ്പയുടെ പലിശ നിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ ഭവന വായ്പ നിരക്കിന് തുല്യമാണ്. നിലവിൽ എസ്‌ബി‌ഐക്ക് 30 ലക്ഷം രൂപയിൽ താഴെയുള്ള വായ്പകളുടെ ഫലപ്രദമായ വായ്പ നിരക്ക് 7 ശതമാനമാണ്. വനിതാ വായ്പക്കാർക്ക് 5 ശതമാനം ഇളവാണ് എസ്ബിഐ നൽകുന്നത്.

Also Read: 7.5 ശതമാനം പലിശ നിരക്കിൽ എസ്ബിഐ യോനോ ആപ്പിലൂടെ നേടാം ഭവന വായ്പ

കാർ വായ്പകൾ, ഇരുചക്രവാഹന വായ്പകൾ, കാർഷിക ബിസിനസ് വായ്പകൾ, വാണിജ്യ ആവശ്യങ്ങൾക്കായുള്ള വാഹനം, നിർമാണ ഉപകരണങ്ങൾക്കുള്ള ധനകാര്യം എന്നിവയ്ക്കുള്ള പ്രോസസ്സിംഗ് ഫീസ് പകുതിയായി കുറയ്ക്കുമെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക് അറിയിച്ചിട്ടുണ്ട്.വായ്പ, ഷോപ്പിംഗ്, സേവിംഗ്സ്, പണമടയ്ക്കൽ തുടങ്ങി ഉപഭോക്താവിന്റെ എല്ലാ ആവശ്യങ്ങളും പരിഹരിക്കുമെന്ന് ബാങ്കിന്റെ ഉപഭോക്തൃ ബാങ്കിംഗ് ഗ്രൂപ്പ് പ്രസിഡന്റ് ശാന്തി ഏകാംബരം പറഞ്ഞു. സേവിംഗ്സ് അക്കൗണ്ടുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, നോ- കോസ്റ്റ് ഇഎംഐ പേയ്‌മെന്റുകൾ ഉൾപ്പെടെയുള്ള മറ്റ് ബാങ്കിംഗ് ഉത്പന്നങ്ങളിൽ പ്രത്യേക ഓഫറുകളും കൊട്ടക് ഉപഭോക്താക്കൾക്ക് ലഭിക്കും.

പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളായ ആമസോൺ.ഇൻ, ഫ്ലിപ്കാർട്ട് എന്നിവയുമായി കൊട്ടക് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, കൊട്ടക് നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവ വഴിയുള്ള പേയ്‌മെന്റുകൾ, നോ- കോസ്റ്റ് ഇഎംഐ എന്നിവയിൽ ക്യൂറേറ്റഡ് ഡീലുകൾ അവതരിപ്പിക്കാൻ കൊട്ടക് നൂറിലധികം ബ്രാൻഡുകളുമായി കൈകോർത്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്