ആപ്പ്ജില്ല

ദിവസം 29 രൂപ നീക്കിവച്ചാൽ നാലു ലക്ഷം നൽകാൻ എൽ.ഐ.സി.

ദിവസം 29 രൂപ മുടക്കിയാല്‍ നാലു ലക്ഷം. കൂടാതെ ഇന്‍ഷുറന്‍സും, മൂന്നു വര്‍ഷം പിന്നിട്ടാല്‍ വായ്പയും. പോസ്റ്റ് ഓഫീസ് നി​ക്ഷേപങ്ങളോടു കിടപിടിക്കുന്ന എൽ.ഐ.സി. നി​ക്ഷേപങ്ങളിതാ.

Samayam Malayalam 26 Sept 2021, 3:52 pm

ഹൈലൈറ്റ്:

  • ആനുകൂല്യങ്ങൾ ഏറെ
  • കുറഞ്ഞ പ്രീമിയ തുക
  • മുടങ്ങിയാൽ പുതുക്കാം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam lic aadhar shila
ചുരുങ്ങിയ നിക്ഷേപത്തിൽ മികച്ച വരുമാനം വാഗ്ദാനം ചെയ്ത് ഒരു സർക്കാർ പദ്ധതി കൂടി ശ്രദ്ധേയമാകുന്നു. ധനനയത്തിൽ അടിസ്ഥാന നിരക്കുകൾ കുറഞ്ഞതോടെയാണ് ആളുകൾ മികച്ച നിക്ഷേപത്തിനായി ബാങ്കിതര സ്ഥാപനങ്ങളെ ആശ്രയിച്ചു തുടങ്ങിയത്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്കു പുറമേ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പ്ലാനുകളും ശ്രദ്ധേമാകുകയാണ്. എൽ.ഐ.സി. അടുത്തിടെ പ്രഖ്യാപിച്ച ആധാർ ശിലാ പ്ലാനാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. എട്ടു മുതൽ 55 വയസുവരെ പ്രായമുള്ള സ്ത്രീകൾക്കാളാണ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുക.
ഉപയോക്താക്കൾക്കു സുരക്ഷയ്‌ക്കൊപ്പം സമ്പാദ്യവും വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് ആധാർ ശില. പേരു വ്യക്തമാക്കുന്നതു പോലെ ആധാർ കാർഡുള്ള ഇന്ത്യൻ വനിതകൾക്കു മാത്രമേ പദ്ധതിയിൽ പങ്കുചേരാനാകൂ. കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയ്ക്ക് പണം ലഭിക്കും കൂടാതെ പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിനും ഈ പദ്ധതി സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read: 10,000 രൂപ നിക്ഷേപിച്ചാല്‍ 16 ലക്ഷം കിട്ടും; കൂടാതെ ഈടില്ലാതെ 2% നിരക്കില്‍ വായ്പയും

എൽ.ഐ.സി. ആധാർ ശില പദ്ധതിക്കു കീഴിൽ കുറഞ്ഞ നിക്ഷേപം 75,000 രൂപയും പരമാവധി മൂന്നു ലക്ഷം രൂപയുമാണ്. പദ്ധതിയുടെ കുറഞ്ഞ നിക്ഷേപ കാലാവധി 10 വർഷവും കൂടിയ പരിധി 20 വർഷവുമാണ്. കാലാവധി പൂർത്തീകരിക്കാനുള്ള പരമാവധി പ്രായം 70 വയസാണ്. പദ്ധതിക്കു കീഴിൽ പ്രതിമാസ, ത്രൈമാസ, അർദ്ധവാർഷിക അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ പ്രീമിയം അടയ്ക്കാനുള്ള അവസരമുണ്ട്.

29 രൂപ നിക്ഷേപിച്ചാൽ നാലു ലക്ഷം ലഭിക്കുന്നതെങ്ങനെ?

നിങ്ങൾ 30 വയസിലാണ് പദ്ധതിയിൽ അംഗമാകുന്നതെന്നു കരുതുക. 20 വർഷത്തെ പ്ലാനാണ് തെരഞ്ഞെടുക്കുന്നത്. ദിവസം 29 രൂപ നീക്കിവച്ചാൽ ആദ്യ വർഷത്തിൽ, മൊത്തം നിക്ഷേപം 10,959 രൂപയാണ്. ഇപ്പോൾ ഇതിന് 4.5 ശതമാനം നികുതി ഉണ്ടാകും. അടുത്ത വർഷം ഈ രീതിയിൽ ഉപയോക്താവ് 10,723 രൂപ അടയ്ക്കണം. ഇങ്ങനെ 20 വർഷത്തിൽ നിങ്ങളുടെ നിക്ഷേപം 2,14,696 രൂപയാകും. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 3,97,000 രൂപ ലഭിക്കും. പദ്ധതി നോൺ- ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനും ഒരു സാധാരണ പ്രീമിയം അടയ്ക്കുന്ന എൻഡോവ്‌മെന്റ് പ്ലാനും ആണ്. സാധാരണ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി പോളിസി എടുക്കുന്നതിന് ഉടമയ്ക്ക് മെഡിക്കൽ പരിശോധന ആവശ്യമില്ല. നോൺ ലിങ്ക്ഡ് പദ്ധതി ആയതിനാൽ തന്നെ റിസ്‌ക് കുറവാണ്.

എൽ.ഐ.സി. ആധാർ ശില പദ്ധതിയുടെ സവിശേഷതകൾ

സ്ത്രീകൾക്കു മാത്രമുള്ള പദ്ധതിയാണ് ഇത്. എൽ.ഐ.സിയുടെ കുറഞ്ഞ പ്രീമിയം പ്ലാനുകളിലൊന്ന്. ഓട്ടോ കവർ സൗകര്യവും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. പദ്ധതിയെടുത്ത് അഞ്ചു വർഷത്തിനുശേഷം ഉടമ മരിച്ചാൽ ഗുണഭോക്താക്കൾക്ക് അധിക പേയ്മെന്റായി ലോയൽറ്റി അഡീഷനും ലഭിക്കും. ഗുരുതരമായ രോഗങ്ങൾ ഈ പോളിസിയിൽ ഉൾപ്പെടുന്നില്ല. മൂന്ന് വർഷത്തിന് ശേഷം ഉടമൾക്കു വായ്പ ലഭിക്കും. ആക്‌സിഡന്റൽ റൈഡർ, പെർമനന്റ് ഡിസെബിലിറ്റി റൈഡർ എന്നിവയും പദ്ധതിക്കു കീഴിൽ എൽ.ഐ.സി. വാഗ്ദാനം ചെയ്യുന്നുണ്ട്. മുടങ്ങിയ പ്രീമിയം രണ്ടു വർഷത്തിനുള്ളിൽ പുതുക്കാം. അതേസമയം ആദായ നികുതി വകുപ്പ് സെക്ഷൻ 80 സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കില്ല. പക്ഷെ സെക്ഷൻ 10 (10ഡി) പ്രകാരം മെച്യൂരിറ്റി തുകയ്ക്ക് നികുതി ഉണ്ടാകില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്