ആപ്പ്ജില്ല

കാശെങ്ങു പോയി ? നോക്കാമല്ലോ

വർഷത്തിന്റെ മധ്യത്തിൽ ‍ഒരു സാമ്പത്തിക അവലോകനം. അത് ഒരുപാട് പ്രയോജനങ്ങൾ നൽകും. ഏതൊക്കെ രീതിയിൽ ഇത്തരം സാമ്പത്തിക അവലോകനങ്ങൾ നടത്താം എന്ന് വിശദീകരിക്കുകയാണിവിടെ.

Authored byശിവദേവ് സി.വി | Samayam Malayalam 10 Jul 2022, 1:06 pm
ഒരു വർഷത്തെ സാമ്പത്തിക അവലോകനം മിക്കവരും നടത്താറുണ്ട്. എന്നാൽ വർഷത്തിന്റെ മധ്യത്തിൽ, അതായത് ആറ് മാസങ്ങൾക്ക് ശേഷം സാമ്പത്തിക വിലയിരുത്തലുകൾ നടത്തുന്നത് കൂടുതൽ ഉപകാരപ്രദമാകാറുണ്ട്. ആദ്യത്തെ ആറു മാസങ്ങളിൽ സാമ്പത്തികമായി പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടാകാം. അവയെ വിലയിരുത്തി മുന്നോട്ടു പോകുന്നത് മെച്ചപ്പെട്ട ധനവിനിയോഗത്തിന് സഹായകകരമാണ്.
Samayam Malayalam mid year financial planning
കാശെങ്ങു പോയി ? നോക്കാമല്ലോ



​ചില ഘടകങ്ങൾ

പണപ്പെരുപ്പവും, പലിശയും കുതിച്ചുയരുന്ന ഇക്കാലത്ത് കൃത്യമായ കണക്കു കൂട്ടലുകൾ എല്ലായ്പ്പോഴും പ്രായോഗികമാകണമെന്നില്ല. റിസർവ് ബാങ്കിന്റെ നയങ്ങളും, മാറുന്ന ജീവിതച്ചെലവും സമ്പത്തിന്റെ കാര്യത്തിലുള്ള ദൂരക്കാഴ്ച്ച ഏറെക്കുറെ അസാധ്യമാക്കുന്നു. അതിനാൽത്തന്നെ സാമ്പത്തിക കാര്യങ്ങൾ എങ്ങനെ പോകുന്നു എന്ന് വർഷത്തിന്റെ മധ്യത്തിൽ ഒന്നു വിലയിരുത്തുന്നത് എന്തു കൊണ്ടും നല്ലതാണ്. വരാൻ പോകുന്ന മാസങ്ങളിൽ ധനവിനിയോഗത്തിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച കൃത്യമായ ഉൾക്കാഴ്ച നൽകാനും ഇത് സഹായകമാണ്.

താഴെ പറയുന്ന ഘടകങ്ങൾ പരിഗണിക്കുന്നത് മികച്ച തീരുമാനങ്ങൾക്ക് സഹായിക്കും.

​1. നിങ്ങളുടെ വരുമാനം, ചെലവ്, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവ അവലോകനം ചെയ്യുക

ഒരോ രൂപയും കഴിഞ്ഞ ആറു മാസങ്ങളിൽ എങ്ങോട്ടു പോയി എന്നു നോക്കി സമയം കളയണമെന്നില്ല. ബാങ്കിന്റെയോ, ബജറ്റ് ചെയ്യാൻ സഹായിക്കുന്ന ആപ്പുകളുടെയോ സഹായം ഇതിനായി തേടാവുന്നതാണ്. എന്തെങ്കിലും തിരുത്തലുകൾ വരുത്തണമെങ്കിൽ നോട്ട് ചെയ്തു വെയ്ക്കുകയും ആവാം. ലളിതമായി പറഞ്ഞാൽ ഈ വർഷം സാമ്പത്തികമായി എവിടെ നിൽക്കണമെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്ന് കരുതുക. ഇപ്പോൾ എവിടെ നിൽക്കുന്നുവെന്ന് നോക്കുക, തിരുത്തലുകൾ വരുത്തുക.

പണച്ചെലവ് കൂടുതലായി വന്ന മേഖലകൾ ഇവിടെ പരിശോധിക്കാം. മുൻകൂട്ടിക്കണ്ട ചെലവിനേക്കാൾ പണം പോയത് എവിടേക്കാണെന്നു നോക്കാം. ഉദാഹരണത്തിന് പുറത്തു നിന്ന് കഴിക്കുന്ന ഭക്ഷണം കുറയ്ക്കാം, വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ക്യാൻസൽ ചെയ്തു കളയാം. ഈ വർഷം ഏതെങ്കിലും സാമ്പത്തിക തീരുമാനങ്ങൾ എടുത്തിട്ടുണ്ടെങ്കിലോ, മറ്റേതെങ്കിലും സാമ്പത്തിക ലക്ഷ്യങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിലോ അവയും പരിശോധിക്കാം. റിട്ടയർമെന്റ് ഫണ്ടിനു വേണ്ടിയോ, എമർജൻസി ഫണ്ട് എന്ന നിലയിലോ എത്രത്തോളം പണം സൂക്ഷിക്കാൻ സാധിച്ചു എന്ന രീതിയിലുള്ള വിലയിരുത്തലുമാവാം.

​2. കടത്തെ കൈകാര്യം ചെയ്യുക

പലിശ നിരക്കുകൾ വർധിക്കുന്നത് കടബാധ്യതകളുടെ ഭാരം വർധിപ്പിക്കുന്നുണ്ട്. എത്രയും വേഗം കടം തീർക്കുക എന്നതാണ് നല്ല മാർഗം, പ്രത്യേകിച്ച് വേരിയബിൾ നിരക്കിൽ പലിശ അടയ്ക്കേണ്ടി വരുന്ന ബാധ്യതകൾ. ഇവ ക്രെഡിറ്റ് കാർ‍ഡ് ബില്ലുകളാവാം, വ്യക്തിപരമായ ലോണുകളാവാം, അഡ്ജസ്റ്റബിൾ നിരക്കുകൾക്ക് നിന്ന ജാമ്യങ്ങളുമാവാം.

ഏറ്റവും കൂടുതൽ ബാധ്യത വരുന്ന കടം തീർക്കുന്നതിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കാം, ശേഷം അടുത്തതിലേക്ക് എന്ന രീതി മെച്ചമാണ്. റീ ഫിനാൻസിങ് പ്രയോജനപ്പെടുത്തി വേരിയബിൾ നിരക്കിൽ നിന്ന് ഫിക്സഡ് നിരക്കിലേക്ക് മാറുന്നതും നല്ല തീരുമാനമാണ്.

​3. ഹോളിഡേ ഷോപ്പിങ് പ്ലാൻ ചെയ്യാം.

ഒരു ഷോപ്പിങ് ലിസ്റ്റുണ്ടാക്കി എത്രത്തോളം പണം ചെലവഴിക്കണമെന്ന് ആലോചിക്കണം.സേവ് ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്ന പണം ആദ്യമേ മാറ്റി വെച്ചിട്ട് ഷോപ്പിങ്ങിന് ഇറങ്ങുന്നതാണ് നല്ലത്. മുൻനിര റീടെയിൽ കമ്പനികളും, ഓൺലൈൻ പ്ലാറ്റ് ഫോമുകളും നൽകുന്ന ഓഫർ സീസണുകളും നോക്കിവെച്ച് പ്രയോജനപ്പെടുത്താം.

​4. നികുതി കണക്കു കൂട്ടുക

ഓൺലൈൻ ടാക്സ് കാൽക്കുലേറ്ററുകൾ ഉപയോഗിച്ച് നികുതി നിരക്കുകൾ കണക്കാക്കാം. നികുതി കിഴിവുകൾ പ്രയോജനപ്പെടുത്താനുള്ള മാർഗങ്ങളും തിരയാം.

ഇങ്ങനെയൊക്കെ ചിന്തിച്ച് കാര്യങ്ങൾ ചെയ്യുന്നത് സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ സഹായിക്കും. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ചവിട്ടു പടികൾ കൂടിയാണ് ഇത്തരം കണക്കു കൂട്ടലുകൾ.

ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്