ആപ്പ്ജില്ല

ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിലിന് 25 ലക്ഷം രൂപ വരെ വായ്പ

ഭിന്നശേഷി നേരിടുന്നവർക്കും 14 വയസ്സിനു മുകളിലുള്ള ഭിന്നശേഷിക്കാരായ മക്കളുടെ മാതാപിതാക്കൾക്കും സ്വയം തൊഴിലിന് സർക്കാരിൻറെ പ്രത്യേക വായ്പ ലഭിയ്ക്കും. 25 ലക്ഷം രൂപ വരെയാണ് ലോൺ ലഭിയ്ക്കുക. ഇന്ത്യയിലോ വിദേശത്തോ ഉള്ള വിദ്യാഭ്യാസത്തിനുമുണ്ട് ഭിന്നശേഷിക്കാർക്ക് സഹായം

Samayam Malayalam 17 May 2020, 6:03 pm
കൊച്ചി: ഭിന്നശേഷി നേരിടുന്ന വ്യക്തിയാണോ? അംഗപരിമിതരോ, ഭിന്ന ശേഷി ഉള്ളവരോ ആയ മക്കളുണ്ട്. സ്വയം തൊഴിലിനും വിദ്യാഭ്യാസത്തിനുമൊക്കെ സർക്കാരിൻറെ പ്രത്യേക സഹായം ലഭ്യമാണ് . എൻഎച്ച്എഫ്ഡിസി(നാഷണൽ ഹാൻഡിക്യാപ്പ്ഡ് ഫിനാൻസ് ആൻഡ് ഡെവലപ്മെൻറ് കോർപ്പറേഷൻ) ആണ് സഹായം നൽകുന്നത്
Samayam Malayalam Loan


25 ലക്ഷം രൂപ വരെയാണ് വായ്പ ലഭിയ്ക്കുക. കൃത്യമായി ലോൺ തിരിച്ചടയ്ക്കുന്നവർക്ക് ഒരു ലക്ഷം രൂപ സബ്‍സിഡി ലഭിയ്ക്കും. വായ്പ തിരിച്ചടവ് മുടങ്ങാത്തവർക്കുള്ള സബ്‍സിഡി ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കാണ് ലഭിയ്ക്കുക. ഉപാധികളോടെയാണ് സബ്‍സിഡി നൽകുക.

ലോണിൻറെ തിരിച്ചടവ് കാലാവധി ഏഴു വർഷമാണ്. ഉദ്യോഗസ്ഥരുടെയോ വസ്തുവിൻറെയോ ജാമ്യത്തിൻമേലാണ് ലോൺ അനുവദിയ്ക്കുക. 18 വയസ്സു പൂർത്തിയായ രാജ്യത്തെ പൗരൻമാർക്ക് ലോണിനായി അപേക്ഷിയ്ക്കാവുന്നതാണ്. പരമാവധി പ്രായം 55 വയസ്. 40 ശതമാനമെങ്കിലും വൈകല്യം ഉള്ളവർക്കാണ് ലോൺ ലഭിയ്ക്കുക.

Also Read: കൊറോണ;ബാങ്കുകളുടെ പ്രത്യേക വായ്പാ പദ്ധതികൾ അറിയാം

ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഇന്ത്യയിലെയോ വിദേശത്തെയോ അംഗീകൃത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പഠനത്തിന് പ്രത്യേക വായ്പ ലഭിയ്ക്കും. നാല് ശതമാനം പലിശ നിരക്കിൽ 20 ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ ലോൺ ലഭിയ്ക്കുക.

ആറു മുതൽ എട്ടു ശതമാനം വരെയാണ് ലോണിന് പലിശ ഈടാക്കുന്നത് . സ്ത്രീകൾക്ക് ഒരു ശതമാനം പലിശ കിഴിവുണ്ട്. കാഴ്ചയില്ലാത്തവർക്കും, കേൾവി ഇല്ലാത്തവർക്കും അത ശതമാനം വരെ പലിശ ഇളവ് ലഭിയ്ക്കും.

Also Read: പിഎഫ്, സുകന്യ സമൃദ്ധി നിക്ഷേപങ്ങളുടെ നിയമങ്ങളിൽ മാറ്റം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്