ആപ്പ്ജില്ല

കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയർമെന്റ്; രണ്ട് ലക്ഷ്യങ്ങൾക്കായി ഒരുമിച്ച് എങ്ങനെ പ്ലാൻ ചെയ്യാം ?

പല ആളുകളുടെയും സാമ്പത്തിക ലക്ഷ്യങ്ങൾ വ്യത്യസ്തമായിരിക്കും. എന്നാൽ പൊതുവായ രണ്ടു കാര്യങ്ങൾക്ക് ഭൂരിപക്ഷം ആളുകളും പ്രാധാന്യം നൽകാറുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയർമെന്റ് പ്ലാനിങ് എന്നീ കാര്യങ്ങളാണ് അവ.

Authored byശിവദേവ് സി.വി | Samayam Malayalam 13 Apr 2023, 4:56 pm
പദ്ധതിയിടുന്നതിലും, നടപ്പാക്കുന്നതിലും ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളിൽ വലിയ പരിശ്രമം ആവശ്യമാണ്. ഇത്തരത്തിൽ സാമ്പത്തിക പദ്ധതികൾ നടപ്പാക്കുമ്പോൾ എന്തെങ്കിലും പാളിച്ച ഉണ്ടായെങ്കിൽ സാമ്പത്തിക ലക്ഷ്യം തന്നെ നേടാൻ സാധിക്കാത്ത സ്ഥിതി വരും. നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസവുമായും, റിട്ടയർമെന്റുമായും ബന്ധപ്പെട്ട് തെറ്റുകൾ സംഭവിക്കാൻ പാടില്ല. ശരിയായ തീരുമാനം, ശരിയായ സമയത്ത് കൈക്കൊള്ളുക എന്നതിന് പ്രാധാന്യമുണ്ട്. ഇവിടെ പ്രായോഗികമായി നടപ്പാക്കാൻ സാധിക്കുന്ന ചില മാർഗങ്ങളാണ് വിശദമാക്കുന്നത്.
Samayam Malayalam Financial Planning
പ്രതീകാത്മക ചിത്രം


ലക്ഷ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കുക
കുട്ടികളുടെ വിദ്യാഭ്യാസവും, റിട്ടയർമെന്റ് പ്രായവും തമ്മിവൽ 10 മുതൽ 20 വരെ വർഷങ്ങളിലെ വ്യത്യാസമുണ്ടാവാൻ സാധ്യതയുണ്ട്. ഈ രണ്ട് ലക്ഷ്യങ്ങൾക്കു വേണ്ടിയും എപ്പോഴാണ് നിക്ഷേപം ആരംഭിച്ചത് എന്നതനുസരിച്ച് പരിശ്രമങ്ങളിൽ മാറ്റം വരുത്താം. ഒരേ സമയം ഈ രണ്ട് ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്, ഏതെങ്കിലും ഒന്നിൽ ശ്രദ്ധിക്കുന്നതിലും നല്ലത്.


വ്യത്യസ്തമായ നിക്ഷേപ ആസ്തികൾ തെരഞ്ഞെടുക്കുക
ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലായി നേടേണ്ടവയാണ് രണ്ട് ലക്ഷ്യങ്ങളും. ഇക്കാരണത്താൽ തന്നെ നിക്ഷേപത്തിന്റെ പാറ്റേൺ അനുയോജ്യമായിരിക്കണം. ഉദാഹരണത്തിന് നിങ്ങൾക്ക് റിട്ടയർമെന്റ് ലക്ഷ്യം നേടാൻ കൂടുതൽ സമയം ലഹബ്യമാണെങ്കിൽ, തുടക്കത്തിൽ റിസ്ക് എടുത്തുള്ള നിക്ഷേപ രീതികളും പരിഗണിക്കാം. റിട്ടയർമെന്റിനു മുമ്പ് കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ വരുന്നതിനാൽ ഉയർന്ന റിസകുള്ള നിക്ഷേപങ്ങളിൽ ദീർഘകാലം തുടരാൻ സാധ്യമല്ല.

നേരത്തെ നിക്ഷേപം ആരംഭിക്കുക
നേരത്തെ നിക്ഷേപം ആരംഭിക്കുന്നത് രണ്ട് ലക്ഷ്യങ്ങളും എളുപ്പത്തിൽ നേടാൻ സഹായിക്കുന്നു. സാമ്പത്തികമായി കുറഞ്ഞ ശ്രമം നടത്തി ലക്ഷ്യങ്ങൾ നേടാം എന്നതാണ് മെച്ചം. എന്നാൽ താമസിച്ചാണ് നിക്ഷേപം ആരംഭിക്കുന്നതെങ്കിൽ, വലിയ പരിശ്രമങ്ങൾ നടത്തേണ്ടതായി വരുന്നു.

Also Read : എന്താണ് പണപ്പെരുപ്പം? ജീവിതച്ചിലവുകളെ അത് എങ്ങനെ സ്വാധീനിക്കുന്നു?
പദ്ധതി ഇടയ്ക്കിടെ വിശകലനം ചെയ്യുക
ഓരോ ലക്ഷ്യത്തിനും വ്യത്യസ്ത നികഷേപങ്ങൾ നടത്തുന്നതാണ് ഉചിതം. റിസ്ക് എടുക്കാനുള്ള ശേഷിയനുസരിച്ചാണ് നിക്ഷേപ ഉപകരണങ്ങൾ തെരഞ്ഞെടുക്കേണ്ടത് . ഭാവിയിലെ പണപ്പെരുപ്പ സാധ്യതകൾ അടക്കമുള്ള ഘടകങ്ങളും പരിഗണിക്കേണ്ടതാണ്. രണ്ട് നിക്ഷേപങ്ങളെയും കൃത്യമായ ഇടവേളകളിൽ ട്രാക്ക് ചെയ്യേണ്ടതും ആവശ്യമാണ്.

വ്യക്തിപരമായ വരുമാനവും, ചിലവുകളും മറ്റ് സാഹചര്യങ്ങളും പ്ലാനിങ്ങിൽ പരിഗണിക്കേണ്ടതാണ്. ഭാവിയിൽ ഉണ്ടാവാനിടയുള്ള അപ്രതീക്ഷിത ചിലവുകൾക്കായി ഒരു എമർജൻസി ഫണ്ട് കരുതേണ്ടതും ആവശ്യമാണ്. യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമാണ് ഇവിടെ ആവശ്യം. ആവശ്യമെങ്കിൽ പ്രഫഷണൽ നിക്ഷേപ മാർഗനിർദേശങ്ങളും സ്വീകരിക്കാവുന്നതാണ്.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്