ആപ്പ്ജില്ല

ഭവന വായ്പകൾ പുതിയ പലിശ നിരക്കിലേക്ക് മാറ്റാം; മികച്ച ഓപ്ഷനുമായി എസ്ബിഐ

എസ്‌ബി‌ഐ ഭവന വായ്പകൾ റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയ പുതിയ പലിശ നിരക്കിലേക്ക് മാറ്റാനുള്ള അവസരമൊരുക്കുന്നു. ഇതിനായി ഉപഭോക്താക്കൾ ഒറ്റത്തവണ സ്വിച്ച്ഓവർ ഫീസും ജിഎസ്ടിയും നൽകണം.

Samayam Malayalam 16 Sept 2020, 12:04 pm
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഭവന വായ്പകൾ റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയ പുതിയ പലിശ നിരക്കിലേക്ക് മാറ്റാനുള്ള അവസരമൊരുക്കുന്നു. ഇതിനായി ഉപഭോക്താക്കൾ ഒറ്റത്തവണ സ്വിച്ച്ഓവർ ഫീസും ജിഎസ്ടിയും നൽകണം. നിലവിൽ 7 മുതൽ 7.35 ശതമാനം വരെയാണ് എസ്ബിഐയുടെ ഭവന വായ്പ പലിശ നിരക്ക്.
Samayam Malayalam sbi gives an option to home loan borrowers to switch over to the current interest rate linked to repo rate
ഭവന വായ്പകൾ പുതിയ പലിശ നിരക്കിലേക്ക് മാറ്റാം; മികച്ച ഓപ്ഷനുമായി എസ്ബിഐ


വനിതകൾക്ക് ഇളവ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ബാഹ്യ ബെഞ്ച്മാർക്ക് നിരക്കിനെ (ഇബിആർ) അടിസ്ഥാനമാക്കിയുള്ളതാണ് എസ്ബിഐയുടെ നിലവിലെ ഭവന വായ്പ പലിശ നിരക്ക്. വനിതാ വായ്പക്കാർക്ക് പലിശ നിരക്കിൽ 0.05 ശതമാനം പ്രത്യേക ഇളവ് എസ്‌ബി‌ഐ വാഗ്ദാനം ചെയ്യുന്നുണ്ട്.

പലിശ നിരക്ക് ഇബിആറുമായി ബന്ധിപ്പിച്ചു

കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് റിസർവ് ബാങ്ക് റിപ്പോ നിരക്ക് 4 ശതമാനമായി കുറച്ചിരുന്നു. ഇതിന് പിന്നാലെ ഭവന വായ്പകളുടെ പലിശ നിരക്ക് ഒരു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഭവന വായ്പകളുടെ പലിശ നിരക്ക് ഇപ്പോൾ ഇബിആറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ചില്ലറ, എം‌എസ്‌എം‌ഇ വായ്പകളുടെ പലിശ നിരക്ക് ഇബിആർ നിരക്കുമായി ബന്ധിപ്പിക്കാൻ എല്ലാ വാണിജ്യ, ലോക്കൽ ഏരിയ, ചെറുകിട ധനകാര്യ ബാങ്കുകളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: എടിഎം കാര്‍ഡ് വേണ്ട; ഇനി ഒടിപി ഉപയോഗിച്ച് 24 മണിക്കൂറും പണം പിൻവലിക്കാം

ഭവന വായ്പയ്ക്ക് പ്രത്യേക ഓഫറുകൾ

ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് മൂന്ന് പ്രത്യേക ഓഫറുകൾ എസ്ബിഐ പ്രഖ്യാപിച്ചിരുന്നു. പ്രോസസ്സിംഗ് ഫീസ് ഇല്ല, സിബിൽ സ്കോർ കൂടുതലുള്ള വായ്പക്കാർക്ക് പലിശ ഇളവ്, യോനോ ആപ്പ് വഴി അപേക്ഷിച്ചാൽ അധിക ഇളവ് എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച മൂന്ന് ആനുകൂല്യങ്ങൾ.

Also Read: ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി ശൃംഖല ജിഗാനെറ്റ് അവതരിപ്പിച്ച് വി

30 ലക്ഷത്തിൽ കൂടുതലോ ഒരു കോടി രൂപയ്ക്ക് താഴെയോ വായ്പ എടുക്കുന്ന സിബിൽ സ്കോർ കൂടുതലുള്ള വായ്പക്കാർക്ക് 0.10 ശതമാനം പലിശ ഇളവാണ് ലഭിക്കുക. എസ്‌ബി‌ഐയുടെ യോനോ ആപ്പ് വഴി അപേക്ഷിക്കുന്നവർക്ക് 0.5 ശതമാനം അധിക ഇളവും ലഭിക്കും.

എം‌സി‌എൽ‌ആർ ആവൃത്തി കുറച്ചു

ഇതുകൂടാതെ വായ്പകളുടെ എം‌സി‌എൽ‌ആർ അഥവാ വായ്പാ നിരക്കിന്റെ മാർജിനൽ കോസ്റ്റ് പുനസജ്ജീകരണത്തിനുള്ള ആവൃത്തി ഒരു വർഷത്തിൽ നിന്ന് ആറു മാസമായി എസ്ബിഐ കുറച്ചിട്ടുണ്ട്. ഭവന വായ്പ എം‌സി‌എൽ‌ആർ അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ വായ്പയുടെ പുനസജ്ജീകരണ തീയതിയിൽ മാത്രമേ ഇഎംഐ തുക മാറുകയുള്ളൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്