കൊച്ചി: ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇൻസ്റ്റന്റ് ഓൺലൈൻ അക്കൗണ്ട് ഓപ്പണിംഗ് പ്ലാറ്റഫോമുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. ‘എസ്ഐബി ഇൻസ്റ്റ’ എന്ന പേരിലാണ് ഓൺലൈൻ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ഇതോടെ ആധാറും പാൻ കാർഡുമുള്ളവർക്ക് ലളിതമായ നടപടികളിലൂടെ അക്കൗണ്ട് തുറക്കാൻ സാധിക്കും.
Also Read: ലോട്ടറി തൊഴിലാളികൾക്കുള്ള സഹായവിതരണം; രണ്ടാംഘട്ടത്തിൽ 1000 രൂപ അക്കൗണ്ടിലെത്തും
ഇന്റർനെറ്റ് സൗകര്യമുള്ള ഫോണിലൂടെ മാത്രമെ സേവനം ലഭ്യമാകുകയുള്ളൂ. ഇടപാടുകൾക്കായി ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ശാഖ തിരഞ്ഞെടുക്കാവുന്നതാണ്. സൗജന്യ വ്യക്തിഗത ഡെബിറ്റ് കാർഡ്, സൗജന്യ മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, എൻഇഎഫ്ടി, യുപിഐ വഴി സൗജന്യ ഫണ്ട് ട്രാൻസ്ഫർ എന്നിവയാണ് എസ്ഐബി ഇൻസ്റ്റയുടെ മറ്റ് സവിശേഷതകൾ.