ആപ്പ്ജില്ല

പിപിഎഫ്, സുകന്യ സമൃദ്ധി യോജന; പോസ്റ്റ് ഓഫീസിൽനിന്ന് എളുപ്പത്തിൽ അക്കൗണ്ട് തുറക്കാം, പണം പിൻവലിക്കാം

ഗ്രാമപ്രദേശങ്ങളിലെ ആളുകൾക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന, മറ്റ് തപാൽ സേവിംഗ്സ് പദ്ധതികൾ എന്നിവയിൽ നിക്ഷേപം നടത്തുന്നതിനുള്ള പ്രക്രിയകൾ തപാൽ വകുപ്പ് എളുപ്പമാക്കി.സേവിംഗ്സ് അക്കൗണ്ട് പാസ്ബുക്കിനൊപ്പം പിൻവലിക്കൽ ഫോം നൽകി പുതിയ അക്കൗണ്ടുകൾ തുറക്കാനും പണം പിൻവലിക്കാനും സാധിക്കും.

Samayam Malayalam 8 Oct 2020, 3:48 pm
ഡൽഹി: ഗ്രാമപ്രദേശങ്ങളിലെ ആളുകൾക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന, മറ്റ് തപാൽ സേവിംഗ്സ് പദ്ധതികൾ എന്നിവയിൽ നിക്ഷേപം നടത്തുന്നതിനുള്ള പ്രക്രിയകൾ തപാൽ വകുപ്പ് എളുപ്പമാക്കി. സേവിംഗ്സ് അക്കൗണ്ട് പാസ്ബുക്കിനൊപ്പം പിൻവലിക്കൽ ഫോം നൽകി പുതിയ അക്കൗണ്ടുകൾ തുറക്കാനും പണം പിൻവലിക്കാനും സാധിക്കും.
Samayam Malayalam the postal department made easier to open and make deposits in ppf ssy and other postal savings schemes
പിപിഎഫ്, സുകന്യ സമൃദ്ധി യോജന; പോസ്റ്റ് ഓഫീസിൽനിന്ന് എളുപ്പത്തിൽ അക്കൗണ്ട് തുറക്കാം, പണം പിൻവലിക്കാം


സേവിംഗ്സ് ബുക്ക് / റിക്കറിംഗ് നിക്ഷേപം / സുകന്യ സമൃദ്ധി അക്കൗണ്ട് / പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയിലേക്ക് ഗ്രാമ പഞ്ചായത്ത് പരിധിക്കുള്ളിലുള്ള ഗ്രാമിൻ ദക് സേവക് (ജി‌ഡി‌എസ്) ബ്രാഞ്ച് പോസ്റ്റ് ഓഫീസ് വഴി പിൻവലിക്കൽ ഫോം (എസ്ബി -7) ഉപയോഗിച്ച് 5,000 രൂപ വരെ നിക്ഷേപം നടത്താമെന്ന് തപാൽ വകുപ്പ് അറിയിച്ചു. പുതിയ പിപിഎഫ് അക്കൗണ്ട് തുറക്കുന്നതിനും ഇതേ നിയമം ബാധകമാണ്.

5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് പിൻവലിക്കൽ ഫോം (എസ്ബി -7), പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബുക്ക് പാസ്ബുക്ക്, പേ-ഇൻ-സ്ലിപ്പ് എന്നിവയ്ക്കൊപ്പം എസ്ബി / ആർഡി / എസ്എസ്എ അല്ലെങ്കിൽ പിപിഎഫ് അക്കൗണ്ടിന്റെ പാസ്ബുക്കും (തുടർന്നുള്ള എല്ലാ നിക്ഷേപങ്ങൾക്കും) സമർപ്പിക്കണം.

ജിഡിഎസ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ പിൻവലിക്കൽ ഫോമും പേ-ഇൻ-സ്ലിപ്പും പാസ്ബുക്കുകളും പരിശോധിക്കും. അക്കൗണ്ട് ഓഫീസിൽ നിന്ന് പാസ്ബുക്കുകൾ ലഭിച്ചാൽ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്ത ശേഷം ജിഡിഎസ് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് പാസ്ബുക്കുകൾ നിക്ഷേപകന് കൈമാറും. ജി‌ഡി‌എസ് ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകൾക്ക് ചെക്ക് സൗകര്യം ലഭ്യമല്ല.

Also Read: ചെക്ക് ബുക്കിന് ഓൺലൈനായി അപേക്ഷിക്കാം; ഇഷ്ടമുള്ള വിലാസത്തിൽ എത്തിക്കും

അതിനാൽ ഫോം എസ്ബി -7 വഴി നിക്ഷേപം അല്ലെങ്കിൽ അക്കൗണ്ട് തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകരിൽനിന്ന് അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കാനുള്ള ഫോം ജിഡിഎസ് ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾക്ക് സ്വീകരിക്കാമെന്ന് തപാൽ വകുപ്പ് തീരുമാനിക്കുകയായിരുന്നു.

തപാൽ വകുപ്പ് നേരത്തെ സർക്കാർ ചെറുകിട സംരക്ഷണ പദ്ധതികളായ പിപിഎഫ്, എൻ‌എസ്‌സി തുടങ്ങിയവയുടെ സേവനം ബ്രാഞ്ച് പോസ്റ്റ് ഓഫീസ് തലം വരെ നീട്ടിയിരുന്നു. ഗ്രാമപ്രദേശങ്ങളിൽ 1.31 ലക്ഷം ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്