ആപ്പ്ജില്ല

ചെറുകിട ഓഹരികളിൽ കുറഞ്ഞ തുകയിൽ മുതൽ മുടക്കണോ?

ഓപൺ എൻഡഡ് ഫണ്ടുകളിൽ മുതൽ മുടക്കാൻ ആഗ്രഹിയ്ക്കുന്നവര്‍ക്ക് പുതിയ പദ്ധതികളുമായി യുടിഐ ഇക്വിറ്റി ഫണ്ടും ആക്സിസ് മ്യൂച്വൽ ഫണ്ടും. ദീര്‍ഘകാല ഫണ്ടുകൾ ആണിവ.

Samayam Malayalam 2 Dec 2020, 9:14 pm
കൊച്ചി: മുഖ്യമായും ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുക എന്ന ലക്ഷ്യവുമായി യുടിഐ സ്‌മോൾ ഫണ്ട് അവതരിപ്പിച്ചു. ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന പുതിയ ഫണ്ട് ഓഫര്‍ ഡിസംബര് 16-ന് അവസാനിക്കും. 23 മുതല്‍ പുനര്‍ വില്പനയ്ക്കും തിരിച്ചു വാങ്ങലിനും വേണ്ടി തുടര്‍ന്നു ലഭ്യമാക്കുകയും ചെയ്യും. യൂണിറ്റിന് പത്തു രൂപയാണ് വില. കുറഞ്ഞ പ്രാരംഭ നിക്ഷേപം 5000 രൂപയും കുറഞ്ഞ തുടര്‍ നിക്ഷേപം ആയിരം രൂപയുമാണ്. അതിനു ശേഷം ഒരു രൂപയുടെ ഗുണിതങ്ങളായി ഫണ്ടിൽ നിക്ഷേപിക്കാം.
Samayam Malayalam New Fund Offer
ന്യൂ ഫണ്ട് ഓഫര്‍


ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയാണിത്. റഗുലര്‍, ഡയറക്ട് വിഭാഗങ്ങളില്‍ ലാഭ വിഹിതം അതാതു സമയം നല്‍കും. ഇത് നിക്ഷേപത്തോടു കൂട്ടിച്ചേര്‍ക്കാനും അവസരമുണ്ട്. ഓഹരികളില്‍ 65 ശതമാനം മുതല്‍ 100 ശതമാനം വരെയാകും നിക്ഷേപം.

Also Read: എൽഐസി പോളിസി എടുത്തിട്ടുണ്ടോ? പ്രീമിയം തുക കുറയ്ക്കാം

മറ്റൊരു പുതിയ ഫണ്ടാണ് ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിൻെറ സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ട്
ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ഫണ്ടിൻെറ ഫണ്ട് ഓഫര്‍ ഡിസംബര്‍ നാലു മുതല്‍ 18 വരെ നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലെ വന്‍ മുന്നേറ്റങ്ങളെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടിസ്ഥാന സൂചിക നിഫ്റ്റി 500 ടിആര്‍ഐ ആണ്.

കൊവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ അനിശ്ചിതത്വത്തിൽ ആയിരുന്ന ഓഹരി വിപണി തിരിച്ചു വരുന്നത് നിക്ഷേപകരുടെ ആത്മ വിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്. നിരവധി കമ്പനികളാണ് ഡിസംബറിൽ പ്രാഥമിക ഓഹരിവിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്