ആപ്പ്ജില്ല

ഒന്നിലധികം വായ്പകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വായ്പകള്‍ എപ്പോഴും ഒരു വ്യക്തിയുടെ ജീവിതത്തെ ബാധിക്കുന്നവയാണ്. ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ പോലും കൃത്യമായി ആസൂത്രണം ചെയ്തില്ലെങ്കില്‍ വായ്പകള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. അറിഞ്ഞിരിക്കാം ചില പ്രധാനകാര്യങ്ങള്‍.

Authored byശിവദേവ് സി.വി | Samayam Malayalam 20 Sept 2022, 4:34 pm
Samayam Malayalam ways to escape from multiple loans
ഒന്നിലധികം വായ്പകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
പണ്ടൊക്കെ വായ്പയെടുക്കുക ഒരു വ്യക്തിയെ സംബന്ധിച്ച് ഏറ്റവും പ്രയാസമേറിയ ഒരു കാര്യമായിരുന്നു. എന്നാലിന്ന് പണത്തിന് ആവശ്യം വര്‍ധിക്കുകയും ജീവിതനിലവാരം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ വായ്പയെടുക്കുന്നത് ഒരു പുതിയ കാര്യമല്ല. മാത്രമല്ല ചിലര്‍ ഒരേസമയം ഒന്നിലധികം വായ്പകള്‍ അടച്ച് കൊണ്ടുപോകുന്നവരുമാണ്.

വായ്പകളില്‍ നിന്നും, കടത്തില്‍ നിന്നും മുക്തരാവുക എന്നത് പ്രധാനമാണ്. മാനസികവും ശാരീരികവും സാമ്പത്തികവുമായ വളര്‍ച്ചയ്ക്ക് അത് പ്രധാനമാണ്. ഒന്നിലധികം വായ്പകള്‍ (multiple loans) കൈകാര്യം ചെയ്യുന്നത് മിക്കവാറും ഉയര്‍ന്ന വരുമാനമുള്ളവരാകും. എന്നിരുന്നാലും തിരിച്ചടവുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

​സമ്പാദ്യത്തെ ബാധിക്കുന്ന വിധം

നിങ്ങള്‍ പ്രതിമാസം 1.5 ലക്ഷം രൂപ സമ്പാദിക്കുന്നുവെന്ന് കരുതുക. ഒന്നിലധികം വായ്പകള്‍ ഉണ്ടെന്നിരിക്കട്ടെ, അവ ചിലപ്പോള്‍ ഇങ്ങനെയാവാം.

  • 25 വര്‍ഷത്തേക്ക് 50 ലക്ഷം രൂപ ഭവന വായ്പ - പ്രതിമാസം 8% നിരക്കില്‍ 38,591 രൂപ ഇഎംഐ
  • 5 വര്‍ഷത്തേക്ക് 8 ലക്ഷം രൂപ കാര്‍ ലോണ്‍ - പ്രതിമാസം 10% നിരക്കില്‍ 16,998 രൂപ ഇഎംഐ
  • 3 വര്‍ഷത്തേക്ക് 3 ലക്ഷം രൂപ വ്യക്തിഗത വായ്പ - പ്രതിമാസം 13% നിരക്കില്‍ 10,198 രൂപ ഇഎംഐ
  • ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക 3% നിരക്കില്‍ 1 ലക്ഷം (അല്ലെങ്കില്‍ പ്രതിവര്‍ഷം 36%)

ഇത്തരത്തില്‍ പ്രതിമാസ വരുമാനത്തെ വിഭിജിക്കുമ്പോള്‍ ഒരു വ്യക്തിക്ക് ഹോം ലോണിനും കാര്‍ ലോണിനും വ്യക്തിഗത ലോണിനും, സ്ഥിരമായി 65,787 രൂപയുടെ മൊത്തം ഇഎംഐ-കള്‍ അടയ്ക്കേണ്ടിവരുന്നു. പ്രതിമാസം മിച്ചമായി അവശേഷിക്കുന്നത് 24-25,000 രൂപയായിരിക്കും. അതായത് ഒന്നിലധികം വായ്പകള്‍ ഉയര്‍ന്ന വരുമാനമുള്ള വ്യക്തികളുടെ സമ്പാദ്യത്തെ പോലും ബാധിച്ചേക്കാം.

​വായ്പ തിരിച്ചടവു തന്ത്രങ്ങള്‍

ഏറ്റവും ഉയര്‍ന്ന പലിശനിരക്കുള്ള വായ്പയോ കുടിശ്ശികയോ ആദ്യം അടച്ചുതീര്‍ക്കുക എന്നതാണ് ആദ്യത്തെ മാര്‍ഗം.

മുകളിലെ ഉദാഹരണം എടുത്താല്‍, ആദ്യം അടച്ചു തീര്‍ക്കേണ്ടത് ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയാണ്. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ആദ്യം അടച്ചു തീര്‍ക്കുന്നത് എപ്പോഴും നല്ലതാണ്. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളെ ആദ്യം പരിഗണിക്കുന്നത് ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുന്നതിനും ഭാവിയില്‍ വായ്പയെടുക്കുന്നതിനും ഉപകരിക്കും.

ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്ക് ഏകദേശം 36% പേഴ്‌സണല്‍ ലോണിന് 13% ആവുമ്പോള്‍. നിങ്ങളുടെ കാര്‍ഡ് കുടിശ്ശികയ്ക്ക് തുല്യമായ ഒരു ലക്ഷം രൂപയുടെ മറ്റൊരു വ്യക്തിഗത വായ്പ എടുക്കാം. നിങ്ങളുടെ കാര്‍ഡ് കുടിശ്ശിക പൂര്‍ണ്ണമായും അടയ്ക്കാന്‍ ആ പണം ഉപയോഗിക്കാം. ക്രെഡിറ്റ് കാര്‍ഡ് പലിശനിരക്കിനേക്കാള്‍ പലപ്പോഴും വ്യക്തിഗത വായ്പനിരക്ക് കുറവായിരിക്കും.

Also Read :കടം എത്രയും വേഗം തിരിച്ചടയ്ക്കാം, ജീവിതം കളര്‍ഫുള്ളാക്കാം, 4 വഴികൾ

​ആവശ്യങ്ങള്‍ക്ക് മാത്രം വായ്പയെടുക്കുക

നേരത്തെ പറഞ്ഞതുപോലം മിച്ചമുള്ള തുക വീണ്ടും ചെലവാക്കാന്‍ ഉദ്ദേശിച്ചാല്‍ നിങ്ങള്‍ക്ക് സമ്പാദ്യം ഒന്നും തന്നെ ഉണ്ടായെന്ന് വരില്ല. എന്നാല്‍ ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടെങ്കില്‍ ക്രെഡിറ്റ് കാര്‍ഡും വ്യക്തിഗത വായ്പയും വേഗത്തില്‍ അടച്ചുതീര്‍ക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. നികുതിയെ ബാധിക്കാത്തതിനാല്‍ ഭവന വായ്പകള്‍ പതുക്കെ അടച്ചുതീര്‍ത്താല്‍ മതി. കാര്‍ ലോണുകള്‍ ഉയര്‍ന്നതല്ലെങ്കില്‍ അതും സാവധാനം പരിഗണിച്ചാല്‍ മതിയാവും.

നിങ്ങള്‍ക്ക് ഇഎംഐകള്‍ അടക്കാനുള്ള കഴിവ് അല്ലെങ്കിൽ ആവശ്യത്തിന് ഉയര്‍ന്ന വരുമാനം ഉണ്ടെങ്കിൽ വായ്പ എടുക്കണമെന്ന് നിര്‍ബന്ധമില്ല. എല്ലാത്തിനുമുപരി, വായ്പ എടുത്താൽ അത് തിരിച്ചടയ്ക്കണം എന്നകാര്യം ഓര്‍ത്തുവെയ്ക്കണം. അതിനാല്‍, വിവേകത്തോടെയും നിങ്ങളുടെ ആവശ്യങ്ങള്‍ക്കും മാത്രം കടം വാങ്ങുവാന്‍ ശ്രദ്ധിക്കുക. അനാവശ്യമായതും വിവേകത്തോടെ ഒഴിവാക്കാവുന്ന ചെലവുകള്‍ക്കും കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്