ആപ്പ്ജില്ല

ഇന്നുമുതൽ വാട്‍സാപ്പിലൂടെ പണം ഇടപാടുകൾ; ഇന്ത്യൻ ഡിജിറ്റൽ പെയ്മെൻറ് രംഗത്തേയ്ക്ക് വാട്‍സാപ്പും

ഇന്ത്യൻ പെയ്മെൻറ് വിപണിയിൽ കടുത്ത മത്സരത്തിന് വഴിവെച്ചു കൊണ്ട് വാട്‍സാപ്പ് പെയ്മെൻറ് സംവിധാനം ആരംഭിച്ചു. ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്‍ഫോമിൽ സംവിധാനം ലഭ്യമാണ്.

Samayam Malayalam 6 Nov 2020, 10:52 am
കൊച്ചി: സോഷ്യൽ മീഡിയ ഭീമൻമാരായ വാട്‍സാപ്പ് പെയ്മെൻറ് രംഗത്ത് പിടിമുറുക്കാൻ വീണ്ടും എത്തുന്നു. നീണ്ട രണ്ടു വര്‍ഷക്കാലത്തിന് ശേഷമാണ് ഇന്ത്യയിൽ പെയ്മെൻറ് സേവനങ്ങൾ നടത്തുന്നു എന്ന പ്രഖ്യാപനവുമായി വാട്സാപ്പ് എത്തുന്നത്. ഇന്നു മുതൽ ഇന്ത്യയിൽ ഉടനീളമുള്ളവര്‍ക്ക് വാട്സാപ്പിലൂടെ പണം അയക്കാൻ കഴിയും.
Samayam Malayalam Whatsapp pay
വാട്‍സാപ്പ് പേ


വളരെ എളുപ്പത്തിൽ പണം ഇടപാടുകൾ നടത്താൻ സഹായിക്കുന്നതാണ് വാട്‍സാപ്പ് പെയ്മെൻറ് സംവിധാനം. ബാങ്കിൽ പോകാതെ തന്നെ വാട്‍സാപ്പ് ലിസ്റ്റിലുള്ള കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഒക്കെ ഇന്ത്യയിൽ ഉടനീളം പണം കൈമാറാൻ വാട്‍സാപ്പ് പേ സഹായകരമാകും. ഗൂഗിൾ പേ ഉൾപ്പെടെയുള്ള പെയ്മെൻറ് സംവിധാനങ്ങൾക്ക് സമാന്തരമായി ആകും പ്രവര്‍ത്തനം. യുപിഐ സംവിധാനം ഉപയോഗിച്ച് നാഷണൽ പെയ്മെൻറ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിയ്ക്കുന്നത്.

Also Read: ഐപിഎൽ കാണാറുണ്ടോ? 49 രൂപ മുടക്കിയാൽ ഒരു കോടി രൂപ നേടാം

മൾട്ടിബാങ്ക് യൂണിഫൈഡ് പേയ്‌മെന്റ് ഇൻറർഫേസ് ഉപയോഗിച്ചാണ് വാട്ട്‌സ്ആപ്പ് പേ സംവിധാനം പ്രവർത്തിക്കുന്നതെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്
രണ്ടു കോടി ഉപയോക്താക്കളിൽ ആയിരിക്കും തുടക്കത്തിൽ യുപിഐ അധിഷ്ഠിത പേമെന്‍റ് സേവനം ആരംഭിക്കുന്നത്. ക്രമേണ മുഴുവൻ ഉപയോക്താക്കളിലും ഇത് ലഭ്യമാക്കും എന്നാണ് സൂചന.

ഇന്ത്യയിലെ അഞ്ച് പ്രമുഖ ബാങ്കുകളുമായി സഹകരിച്ചാണ് തുടക്കത്തിൽ പ്രവര്‍ത്തനം. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജിയോ പേയ്മെന്റ് ബാങ്ക് എന്നിവയാണ് പെയ്മെൻറ് പങ്കാളികൾ.. അപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആർക്കും വാട്ട്‌സ്ആപ്പിൽ പണം അയയ്‌ക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനം.ബാങ്ക് അക്കൗണ്ടും ഡെബിറ്റ് കാർഡും ആവശ്യമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്