ആപ്പ്ജില്ല

വാടക ഇനത്തിൽ നല്ലൊരു തുക നഷ്ടമാകുന്നുണ്ടോ? വീടു വാങ്ങാൻ ഇതാണ് മികച്ച അവസരം

രാജ്യത്തെ പലിശ നിരക്കുകൾ കുത്തനെ കുറഞ്ഞിരിയ്ക്കുന്ന ഈ സമയം വായ്പകൾക്കായി പ്രയോജനപ്പെടുത്താം. 15 വർഷത്തെ താഴ്ന്ന നിരയിലാണ് വായ്പാ പലിശ നിരക്ക് എന്ന് വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Samayam Malayalam 13 Jun 2020, 1:00 pm
കൊച്ചി: പ്രതിമാസം വീട്ടു വാടക ഇനത്തിൽ നല്ലൊരു തുക നഷ്ടമാകുന്നവരാണ് മിക്കവരും. കയ്യിൽ ഒരു വീടുവാങ്ങുന്നതിന് ആവശ്യമായ മൂലധനം ഉണ്ടെങ്കിൽ ഒരു അപ്പാർട്ട്മെൻേറാ ഫ്ലാറ്റോ വാങ്ങി ഇടുന്നതാണ് പ്രതിമാസം പാഴായിപ്പോകുന്ന തുക കണക്കാക്കുമ്പോൾ ലാഭകരം.
Samayam Malayalam ഭവന വായ്പാ പലിശ നിരക്കുകൾ താഴ്ന്ന നിലയിൽ
ഭവന വായ്പാ പലിശ നിരക്കുകൾ താഴ്ന്ന നിലയിൽ


ചെറിയ നിക്ഷേപം എങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ഭവന വായ്പ പ്രയോജനപ്പെടുത്തി വീടു വാങ്ങുകയോ നിർമിയ്ക്കുകയോ ചെയ്യാം. പ്രതിമാസം വാടക ഇനത്തിൽ ചെലവാകുന്ന തുക തന്നെ മതിയാകും വായ്പാ തിരിച്ചടവിന്. ലോൺ അനുസരിച്ച് പ്രതിമാസ തിരിച്ചടവ് കൂടും എങ്കിലും തിരിച്ചടവ് ബാധ്യതയാകാതെ നോക്കാൻ ആകുമെങ്കിൽ അതുതന്നെയാണ് ഏറ്റവും ലാഭകരം.

Also Read: കൊറോണയ്ക്ക് ശേഷം റിയൽ എസ്റ്റേറ്റ് മേഖലയിൽ എന്തു സംഭവിയ്ക്കും?

കൊറോണ പ്രതിസന്ധി മൂലം റെസിഡൻഷ്യൽ പ്രോപ്പർട്ടികൾക്ക് കുത്തനെ വില ഇടിഞ്ഞിരിക്കുകയാണ്. 20 ശതമാനം വരെ വില ഇടിവ് ഈ രംഗത്തുള്ളവർ പ്രവചിയ്ക്കുന്നുമുണ്ട്. വീടു വാങ്ങാനും നിർമിയ്ക്കാനും ഈ അവസരം വിനിയോഗിയ്ക്കാം. മികച്ച ക്രെഡിറ്റ് സ്കോർ നില നിർത്തുന്നവർക്ക് 6.7 ശതമാനം പലിശ നിരക്കിൽ പോലും ഇപ്പോൾ ഭവന വായ്പകൾ ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്.

തുടർച്ചയായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഉൾപ്പെടെ പലിശ നിരക്കുകൾ കുറയ്ക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. റിപ്പോ നിരക്കിന് അനുസൃതമായി പ്രമുഖ സ്വകാര്യ ബാങ്കുകളും വായ്പാ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. പ്രതിമാസ വായ്പാ തിരിച്ചടവിൽ കാര്യമായ വ്യത്യാസം ഉണ്ടാകാൻ ഇത് സഹായകരമാകും. വാർഷിക ഇഎംഐ കണക്കാക്കുമ്പോളും നല്ലൊരു തുക ലാഭിയ്ക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്