ആപ്പ്ജില്ല

ബാങ്ക് ഏതുമാകട്ടെ ഇനി സേവനം നല്‍കും എസ്.ബി.ഐ.

എ.ടി.എം. കാര്‍ഡുകള്‍ ഇല്ലാതെ തന്നെ ബാങ്ക് ഉപയോക്താക്കളെ എ.ടി.എമ്മുകളില്‍നിന്നു പണം പിന്‍വലിക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്ന് അടുത്തിടെ ആര്‍.ബി.ഐ. വ്യക്തമാക്കിയിരുന്നു.

Samayam Malayalam 16 May 2022, 11:27 am
നിങ്ങളുടെ ബാങ്ക് ഏതായാലും ഇനി എസ്.ബി.ഐയുടെ സേവനങ്ങള്‍ വിരല്‍ത്തുമ്പിലുണ്ട്. അതേ ബാങ്കിങ് രംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന തരത്തില്‍ 'യോനോ' ആപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബാങ്ക്.
Samayam Malayalam yono 2 0 will give services to non sbi users too
ബാങ്ക് ഏതുമാകട്ടെ ഇനി സേവനം നല്‍കും എസ്.ബി.ഐ.

കേട്ടിടത്തോളം യോനോ 2.0 യുടെ വരവ് ഒട്ടുമിക്ക എല്ലാ ബാങ്കിങ് ആപ്പുകളുടേയും, ഗൂഗിള്‍പേ, ഫോണ്‍പേ, ഭാരത്‌പേ, പേടിഎം പോലുള്ള യു.പി.ഐ. അധിഷ്ഠിത സേവനങ്ങളുടേയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. അടിമുടി മാറ്റങ്ങളുമായി എസ്.ബി.ഐ. ഉപയോക്താക്കള്‍ അല്ലാത്തവര്‍ക്കു കൂടി സേവനം വാഗ്ദാനം ചെയ്തുകൊണ്ടാണ് യോനോ 2.0 വരുന്നത്.


​എന്താണ് യോനോ 2.0

നിലവിലെ യോനോ ആപ്പിന്റെ പരിഷ്‌കൃത രൂപമാകും 2.0. നിലവില്‍ എസ്.ബി.ഐ. ബാങ്ക് ഉപയോക്താക്കള്‍ക്കു മാത്രമാണ് ആപ്പ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നതെങ്കില്‍ പുതിയ ആപ്പ് മറ്റു ബാങ്ക് ഉപയോക്താക്കള്‍ക്കും ഉപയോഗിക്കാം. അതായത് ഗൂഗിള്‍പേയും മറ്റും പോലെ ഒരു വാലറ്റ് സംവിധാനമാകും അവതരിപ്പിക്കപ്പെടുക.

Also Read: ആധാര്‍ തരും പണം; അറിയാതെ പോകരുത് ഈ അ‌നുകൂല്യങ്ങൾ

എ.ടി.എം. കാര്‍ഡുകള്‍ ഇല്ലാതെ തന്നെ ബാങ്ക് ഉപയോക്താക്കളെ എ.ടി.എമ്മുകളില്‍നിന്നു പണം പിന്‍വലിക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്ന് അടുത്തിടെ ആര്‍.ബി.ഐ. വ്യക്തമാക്കിയിരുന്നു. ഈ സംവിധാനം യോനോ വഴി മികച്ച രീതിയില്‍ എസ്.ബി.ഐ. നടപ്പാക്കുന്നുണ്ട്. യോനോ 2.0 വഴി മറ്റു ബാങ്ക് ഉപയോക്താക്കള്‍ക്കും ഇതു സാധ്യമാക്കാനായാല്‍ അതു വിപ്ലവമാകും.

​അതീവ സുരക്ഷ

ഗൂഗിള്‍പേ, ഫോണ്‍പേ, ഭാരത്‌പേ, പേടിഎം പോലുള്ള വാലറ്റുകള്‍ നല്‍കുന്ന സേവനങ്ങള്‍ യോനോ 2.0 വാഗ്ദാനം ചെയ്താല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Also Read: ഇവിടെ ശമ്പളം 'സ്വർണം'; പണപ്പെരുപ്പത്തെ തോൽപ്പിക്കുമെന്ന് കമ്പനി

മുകളില്‍ പറഞ്ഞ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്കു സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പൊതുമേഖലാ ബാങ്ക് എന്ന നിലയില്‍ എസ്.ബി.ഐയുടെ വിശ്വാസ്യത വേറെ തലത്തിലാണ്. ആ നിലയ്ക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ മറ്റു വാലറ്റുകള്‍ നല്‍കുന്നതുപോലെ ഓഫറുകളും മറ്റും നല്‍കേണ്ടിയും വരില്ല.

​എസ്.ബി.ഐ. യു.പി.ഐ. കൂടിയുണ്ടേല്‍ പൊളിക്കും

യോനോ 2.0 യുടെ ഭാഗമായി എസ്.ബി.ഐ. യു.പി.ഐ. ഐ.ഡി. കൂടി ബാങ്ക് വാഗ്ദാനം ചെയ്യുമോ എന്നാണ് മറ്റു ബാങ്കുകളുടെ ഉപയോക്താക്കള്‍ ഉറ്റുനോക്കുന്നത്. ഇന്നു പല സര്‍ക്കാര്‍ സേവനങ്ങള്‍ക്കും എസ്.ബി.ഐ. അക്കൗണ്ടുകള്‍ ആവശ്യപ്പെടുന്നുണ്ട്.

Also Read: കേരളത്തിലും സൂര്യകാന്തി ടൂറിസം; കഞ്ഞിക്കുഴിക്കാരന്റെ വരുമാനം പത്ത് ലക്ഷം

ഇ.എസ്.ഐ. ക്ലെയിമുകള്‍ക്കും എസ്.ബി.ഐ. അക്കൗണ്ടുകള്‍ക്കു മുന്‍ഗണന ലഭിക്കുന്നുണ്ട്. എസ്.ബി.ഐ. അക്കൗണ്ടിനു പകരം ഈ വാലറ്റ് സംവിധാനം ഉപയോഗിക്കാന്‍ സാധിച്ചാല്‍ നേട്ടമാകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്