ആപ്പ്ജില്ല

ഇനി വീടു വാങ്ങാം; 20 ശതമാനം കുറഞ്ഞ സര്‍ക്കിൾ നിരക്കിൽ

2021 ജൂൺ 30 വരെ പുതിയതായി ബിൽഡര്‍മാരിൽ നിന്ന് വീടു വാങ്ങിയാൽ ഇളവു ലഭിയ്ക്കും രണ്ടു കോടി രൂപ വരെയുള്ള വീടുകൾക്കാണ് ഇളവ് ലഭിയ്ക്കുക. ഭൂമിയുടെ ന്യായ വിലയും വിപണി വിലയും തമ്മിലുള്ള 20 ശതമാനം വരെയുള്ള വ്യത്യാസത്തിന് അധിക നികുതി നൽകേണ്ടതില്ല എന്നതിനാൽ ആണിത്.

Samayam Malayalam 13 Nov 2020, 3:07 pm
ന്യൂഡൽഹി: റെസിഡൻഷ്യൽ യൂണിറ്റുകൾ ഇപ്പോൾ ലാഭകരമായി ബിൽഡര്‍മാരിൽ നിന്ന് വാങ്ങാം. റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾക്ക് 20 ശതമാനം വരെ വിലക്കിഴിവ് ലഭിയ്ക്കും. ന്യായ വിലയും വിൽപ്പനയും തമ്മിലുള്ള അന്തരം കുറഞ്ഞു. പതിയ സാമ്പത്തിക പാക്കേജിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് സഹായകരമായ പദ്ധതികൾ സര്‍ക്കാര്‍ സ്വീകരിച്ചതിനാൽ ആണിത്.
Samayam Malayalam Home
വീട്


ഭൂമിയുടെ സര്‍ക്കിൾ റേറ്റ് ഹൗസിങ് പ്ലോട്ടുകളുടെ കൈമാറ്റത്തിന് തടസ്സമാകാതിരിയ്ക്കാൻ സഹായകരമാണ് സര്‍ക്കിൾ റേറ്റിൽ പ്രഖ്യാപിച്ച പുതിയ ഇളവ് എന്നാണ് സൂചന. ഭൂമിയുടെ സര്‍ക്കിൾ റേറ്റ് ഹൗസിങ് പ്ലോട്ടുകളുടെ കൈമാറ്റത്തിന് തടസ്സമാകാതിരിയ്ക്കാൻ സഹായകരമാണ് സര്‍ക്കിൾ റേറ്റിൽ പ്രഖ്യാപിച്ച ഇളവ് എന്നാണ് സൂചന. ആദായ നികുതി ഇളവ് പ്രഖ്യാപിച്ചതിനാൽ ഈ ഇളവുകൾ ലാഭകരമാണ്.

Also Read: കൊവിഡ് കാലത്ത് സാധനങ്ങൾക്ക് വില ഉയരുന്നു; പച്ചക്കറികൾക്കും വില വര്‍ധന

ഭൂമിയുടെ സര്‍ക്കിൾ റേറ്റ് ഹൗസിങ് പ്ലോട്ടുകളുടെ കൈമാറ്റത്തിന് തടസ്സമാകാതിരിയ്ക്കാൻ സഹായകരമാണ് സര്‍ക്കിൾ റേറ്റിൽ പ്രഖ്യാപിച്ച ഇളവ് എന്നാണ് സൂചന. ആദായ നികുതി ഇളവ് പ്രഖ്യാപിച്ചതിനാൽ ഈ ഇളവുകൾ ലഭിയ്ക്കും. സര്‍ക്കിള്‍ റേറ്റിനേക്കാളും കുറഞ്ഞ വിലയ്ക്ക് ഭൂമി കൈമാറ്റം ചെയ്താല്‍ വ്യത്യാസമുള്ള തുകയ്ക്ക് ഭൂമി വാങ്ങിയ ആൾ അധിക നികുതി നൽകേണ്ടി വരുമായിരുന്നു. ഭൂമിയുടെ ന്യായ വിലയും വിപണി വിലയും തമ്മിലുള്ള അന്തരത്തിനാണ് നികുതി നൽകേണ്ടിയിരുന്നത്.

ഇനി 20 ശതമാനം വരെ വരുന്ന ഇത്തരം വ്യത്യാസങ്ങൾക്ക് നികുതി നൽകേണ്ടതില്ല. 2021 ജൂൺ 30 വരെയുള്ള കാലയളവിൽ ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് ഇളവ് ലഭിയ്ക്കും. ഭവന നിര്‍മാണ മേഖലയിൽ മൊത്തം പദ്ധതി ചെലവിൻെറ 15 ശതമാനം ഗ്യാരണ്ടി നൽകണമെന്ന വ്യവസ്ഥയിൽ സര്‍ക്കാര്‍ ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ഡവലപ്പര്‍മാര്‍ക്കും ഇതിൻെറ പ്രയോജനം ലഭിയ്ക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്