ആപ്പ്ജില്ല

പെട്രോൾ - ഡീസൽ വിലയിൽ മാറ്റമില്ല; നിരക്കുകൾ ഇങ്ങനെ

തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറയുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വരും ദിവസങ്ങളിൽ വിലയിൽ വ്യത്യാസം സംഭവിച്ചേക്കും.

Samayam Malayalam 11 Mar 2020, 7:53 am
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 73.721 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ലിറ്ററിന് 67.946 രൂപയിലാണ് ഡീസല്‍ വ്യാപരം നടക്കുന്നത്. തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറയുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Samayam Malayalam New Project (3)
ഇന്ധനവിലയിൽ മാറ്റമില്ല


Also Read:സമ്പത്തും വൈറസ് അപഹരിയ്ക്കും;നഷ്ടം രണ്ടു ലക്ഷം കോടി ഡോളറിലേറെ

ജനുവരി ഒന്ന് മുതല്‍ 12 വരെ പെട്രോളിന് 83 പൈസയും ഡീസലിന് 1.22 രൂപയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തിലെ ആദ്യ ദിനം പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നില്ല. ഡിസംബറില്‍ ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 73.721 രൂപയിലും ഡീസല്‍ ലിറ്ററിന് 67.946 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 72.433 രൂപയും ഡീസല്‍ 66.659 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 72.751 രൂപയും ഡീസല്‍ ലിറ്ററിന് 66.972 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Also Read: ജിഎസ്ടി സോഫ്റ്റ്‍വെയ‍ര്‍; ഇൻഫോസിസ് ചെയർമാനോട് വിശദീകരണം തേടി സർക്കാർ

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 70.29 രൂപയും ഡീസലിന് 63.01 രൂപയുമാണ്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 75.993 രൂപയും ഡീസലിന് 65.967 രൂപയുമാണ് വില നിലവാരം.

വിവിധ നഗരങ്ങളിലെ ഇന്ധനവില അറിയാം:

നഗരംപെട്രോള്‍ (രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം73.72167.946
കൊച്ചി 72.43366.659
കോഴിക്കോട് 72.751 66.972
ഡല്‍ഹി70.29 63.01
മുംബൈ 75.99365.967

ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്. ഇന്ന് ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയില്‍) 38.85 ഡോളറാണ് വില. അതേസമയം ഇന്ന് ഡോളര്‍ 73.78 രൂപയിലാണ് വിനിമയം നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്