ആപ്പ്ജില്ല

പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

തുടർച്ചയായ 16-ാം ദിവസമാണ് പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നത്. അതേസമയം കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ഡീസൽ വിലയിൽ വർധവ് രേഖപ്പെടുത്തി. കേരളത്തിൽ രണ്ടുദിവസമായി 21 പൈസയാണ് ഡീസലിന് വർധിച്ചത്.

Samayam Malayalam 14 Jul 2020, 9:04 am
കൊച്ചി: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. കേരളത്തിൽ ഇന്ന് പെട്രോളിന് ലിറ്ററിന് 82.15 രൂപയും ഡീസലിന് 78.13 രൂപയുമാണ് വില. തുടർച്ചയായ 16-ാം ദിവസമാണ് പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നത്. അതേസമയം കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ഡീസൽ വിലയിൽ വർധവ് രേഖപ്പെടുത്തി. കേരളത്തിൽ രണ്ടുദിവസമായി 21 പൈസയാണ് ഡീസലിന് വർധിച്ചത്.
Samayam Malayalam diesel and petrol rate in kerala today on 14th july 2020 across metro cities
പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല


തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 82.15 രൂപയും ഡീസലിന് 78.13 രൂപയുമാണ് വില. കൊച്ചിയില്‍ 80.37 രൂപയാണ് ഒരുലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 76.40 രൂപയും. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 80.71 രൂപയും ഡീസലിന് 76.76 രൂപയുമാണ് വില.

ഡല്‍ഹിയില്‍ പെട്രോളിന് 80.43 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 81.05 രൂപയും. രാജ്യതലസ്ഥാനത്ത് പെട്രോൾ വിലയെ മറികടന്ന് ഡീസൽ വില കുതിക്കുകയാണ്. മുംബൈയിൽ പെട്രോളിന് 87.19 രൂപയും ഡീസലിന് 79.27 രൂപയുമാണ് വില.

Also Read: മാറ്റമില്ലാതെ പെട്രോൾ വില; ഡീസൽ വിലയിൽ വര്‍ധന

നഗരംപെട്രോള്‍ (രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം82.1578.13
കൊച്ചി80.3776.46
കോഴിക്കോട്80.7176.76
ന്യൂഡല്‍ഹി80.4381.05
മുംബൈ87.1979.27

ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞെങ്കിലും ഡോളര്‍ വിനിമയ നിരക്ക് വർധിച്ചു. ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയില്‍) ഇന്ന് 41.85 ഡോളറാണ് വില. ഇന്നലെ 43.17 ഡോളറിലായിരുന്നു വ്യാപാരം. അതേസമയം 75.34 രൂപയിലാണ് ഡോളര്‍ വിനിമയം നടക്കുന്നത്. ഇന്നലെ 75.20 രൂപയിലായിരുന്നു ഡോളര്‍ വിനിമയം നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്