ആപ്പ്ജില്ല

പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 81.48 രൂപയും ഡീസലിന് 76.64 രൂപയുമാണ്. കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 79.72 രൂപയാണ് വില. ഡീസലിന് 74.94 രൂപയും.

Samayam Malayalam 24 Jun 2020, 8:27 am
കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 81.48 രൂപയും ഡീസല്‍ ലിറ്ററിന് 76.64 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 81.48 രൂപയും ഡീസലിന് 76.64 രൂപയുമാണ് ഇന്നത്തെ വില.
Samayam Malayalam diesel and petrol rate in kerala today on 24nd june 2020 across metro cities
പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല


കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 79.72 രൂപയാണ് വില. ഡീസലിന് 74.94 രൂപയും. കോഴിക്കോട് പെട്രോളിന് 80.05 രൂപയും ഡീസലിന് 75.29 രൂപയുമാണ് വില.

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ഇന്ന് 79.76 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിന് 79.40 രൂപയും. മുംബൈയിൽ പെട്രോള്‍ ലിറ്ററിന് 79.76 രൂപയും ഡീസൽ ലിറ്ററിന് 77.76 രൂപയുമാണ്.

കഴിഞ്ഞദിവസം തുടര്‍ച്ചയായ പതിനേഴാം ദിവസവും ഇന്ധന വിലയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. മൂന്ന് ദിവസം കൊണ്ട് 8.01 രൂപ പെട്രോളിനും ‍ഡീസലിന് 8.68 രൂപയുമായിരുന്നു വർധിച്ചത്. ഇന്നലെമാത്രം കേരളത്തിൽ പെട്രോള്‍ ലിറ്ററിന് 20 പൈസയും ഡീസല്‍ ലിറ്ററിന് 52 പൈസയുമാണ് കൂടിയത്.

Also Read: കുതിച്ചുയർന്ന് ഡീസൽ വില, പെട്രോളിന് 81 രൂപ കടന്നു; 17-ാം ദിവസവും ഇന്ധന വിലയിൽ വർധന‌


നഗരംപെട്രോൾ (രൂപ)ഡീസൽ (രൂപ)
തിരുവനന്തപുരം81.4876.64
കൊച്ചി79.7274.94
കോഴിക്കോട്80.0575.29
ന്യൂഡൽഹി79.7679.40
മുംബൈ79.7677.76


ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്. ഇന്ന് ഒരു ബാരൽ അസംസ്കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) 42.43 ഡോളറാണ് വില. ഇന്നലെ 42.99 ഡോളറിലായിരുന്നു ക്രൂഡ് ഓയിൽ വ്യാപാരം നടന്നത്. അതേസമയം ഇന്ന് ഡോളര്‍ 75.55 രൂപയിലാണ് വിനിമയം നടക്കുന്നത്. ചൊവ്വാഴ്ച ഡോളറിന് 75.81രൂപയായിരുന്നു വിനിമയ നിരക്ക്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ക്രൂഡ് ഓയിൽ വിലയും ഡോളർ വിനിമയ നിരക്കും ഇടിഞ്ഞിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്