ആപ്പ്ജില്ല

പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല; നിരക്കുകള്‍ ഇങ്ങനെ

കഴിഞ്ഞ ദിവസങ്ങളിലെ പോലെ തന്നെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. വരും ദിവസങ്ങളിൽ നിരക്കിൽ മാറ്റം സംഭവിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന

Samayam Malayalam 5 Jun 2020, 7:16 am
കൊച്ചി: സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് പെട്രോള്‍ - ഡീസല്‍ വില ഏറ്റക്കുറച്ചിലുകളില്ലാതെ തുടരുകയാണ്. പെട്രോള്‍ ലിറ്ററിന് 72.99 രൂപയാണ് തിരുവനന്തപുരത്തെ വില. ഡീസല്‍ ലിറ്ററിന് ഇന്ന് 67.19 രൂപയാണ് വില.
Samayam Malayalam ഇന്ധനവില
ഇന്ധനവില


കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 71.42 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഡീസല്‍ ലിറ്ററിന് 65.70 രൂപയാണ് വില. കോഴിക്കോട്ട് പെട്രോള്‍ ലിറ്ററിന് 71.71 രൂപയ്ക്കും ഡീസല്‍ ലിറ്ററിന് 66.01 രൂപയ്ക്കും വ്യാപാരം നടക്കുന്നു.

Also Read: തിരുവനന്തപുരത്ത് യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ഭര്‍ത്താവ് കസ്റ്റഡിയില്‍

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 71.26 രൂപയാണ് വില. ഡല്‍ഹിയില്‍ ഇന്നത്തെ ഡീസല്‍ വില ലിറ്ററിന് 69.39 രൂപയാണ്. മുംബൈ നഗരത്തില്‍ പെട്രോള്‍ 76.31 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്. ഡീസല്‍ ലിറ്ററിന് 66.21 രൂപയാണ് വില.

കൊവിഡ്-19 മൂലമുള്ള ലോക്ക്ഡൗണിനു ശേഷം രാജ്യത്ത് പൊതുവില്‍ ഇന്ധനവിലയില്‍ വ്യത്യാസമുണ്ടായിട്ടില്ല. കൊവിഡ്-19 മൂലമുള്ള ആഗോള പ്രതിസന്ധി മൂലം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞെങ്കിലും എക്‌സൈസ് തീരുവ വര്‍ധനവ് മൂലം രാജ്യത്തെ ഇന്ധനവില കുറഞ്ഞിട്ടില്ല.

Also Read: Fact Check; ഹിന്ദു യുവാവ് മുസ്ലീമിനെ കൊണ്ട് തുപ്പിയനിലം നക്കിച്ചു; പ്രചരിക്കുന്ന വീഡിയോയുടെ സത്യം എന്ത്


ഇന്നത്തെ ഇന്ധനവില അറിയാം

നഗരംപെട്രോൾ (രൂപ)ഡീസൽ (രൂപ)
തിരുവനന്തപുരം72.9967.19
കൊച്ചി71.4265.70
കോഴിക്കോട്71.7166.01
ഡൽഹി71.2669.39
മുംബൈ76.3166.21


ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്. ഇന്ന് ഒരു ബാരൽ അസംസ്കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) 39.86 ഡോളറാണ് വില. അതേസമയം ഇന്ന് ഡോളര്‍ 75.48 രൂപയിലാണ് വിനിമയം നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്