ആപ്പ്ജില്ല

Petrol Diesel Rate News : ഒപക് പ്ലസ് ഇന്ധന ഉല്പാദനം കുറയ്ക്കുന്നു; ​ഗൾഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് റിപ്പോർ‍ട്ട്

Petrol Diesel Rate News : ആ​ഗോളതലത്തിൽ ഇന്ധന വിലയിൽ ഇടിവ്. ഒപക് പ്ലസ് രാ​ജ്യങ്ങൾ ഇന്ധന ഉല്പാദനത്തിൽ കുറവ് വരുത്തുന്നത് ​ഗൾഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് റിപ്പോർട്ട്. ഡോളറിനെതിരായ വിനിമയ മൂല്യത്തിൽ രൂപ ദൗർബല്യം പ്രകടമാക്കുന്നു.

Authored byശിവദേവ് സി.വി | Samayam Malayalam 10 Apr 2023, 7:27 am
Petrol Diesel Rate News : കൊച്ചി: ആഗോളതലത്തിൽ, അസംസ്കൃത എണ്ണവിലയിൽ ഇടിവ്. ബാരലിന് 85.12 ഡോളറാണ് ഇപ്പോഴത്തെ നിലവാരം. യുഎസിലെ ബാങ്കിങ് രംഗത്തെ തകർച്ച കാരണം 80 ഡോളറിന് താഴേക്ക് കഴിഞ്ഞ മാസം ക്രൂ‍ഡ് ഓയിൽ വില ഇടിഞ്ഞിരുന്നു.
Samayam Malayalam Petorl Diesel Rate Today
പ്രതീകാത്മക ചിത്രം


ഇന്ധന ഉല്പാദനം താഴ്ത്താനുള്ള ഒപക് പ്ലസ് തീരുമാനം, ഗൾഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഈ വർഷം ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തൽ. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതി രാജ്യമായ സൗദി അറേബ്യ ഉൾപ്പെടെയുള്ള വലിയ സമ്പദ് വ്യവസ്ഥകളെ തീരുമാനം ബാധിക്കുമെന്നാണ് ബാങ്ക് എമിറേറ്റ്സിന്റെ റിപ്പോർട്ടുകൾ.


ഒപക് പ്ലസ് കൂട്ടായ്മയിലെ നിരവധി രാജ്യങ്ങൾ ഒരു ദിവസം 1.16 മില്യൺ ബാരലുകളുടെ ഉല്പാദനം കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സൗദി അറേബ്യ മാത്രം 500,000 ബാരലുകളുടെ ഉല്പാദനം കുറയ്ക്കും. ഓയിൽ മാർക്കറ്റിന്റെ സ്ഥിരത സൂക്ഷിക്കാനുള്ള മുൻകരുതലാണ് തീരുമാനമെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്. ഈ വർഷം അവസാനം വരെ പ്രതിദിനം 500,000 ബാരലുകളുടെ ഉല്പാദനം കുറയ്ക്കാൻ റഷ്യയും തീരുമാനിച്ചിരുന്നു.

Also Read : വാതുവയ്പ് നടത്തുന്ന ഓൺലൈൻ ​ഗെയിമുകൾക്ക് രാജ്യത്ത് നിരോധനം; പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ
ഇന്ധനവില

കോഴിക്കോട് പെട്രോളിന് 108.28 രൂപയും, ഡീസലിന് 97.20 രൂപയുമാണ് ഒരു ലിറ്ററിന്റെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 109.73 രൂപയും, ഒരു ലിറ്റർ ഡീസലിന് 97.20 രൂപയുമാണ് വില നിലവാരം. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 107.77 രൂപയും, ഡീസൽ ലിറ്ററിന് 96.69 രൂപയുമാണ് വില.

മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും, ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ് വില. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയും, ഡീസൽ 89.62 രൂപയുമാണ്.

ക്രൂഡ് ഓയിൽ വില ഇടിയുമ്പോഴും ഇന്ത്യയിലെ എണ്ണക്കമ്പനികൾ മാസങ്ങളായി ഇന്ധന വിലയിൽ മാറ്റം വരുത്താൻ തയ്യാറായിട്ടില്ല. മുമ്പുണ്ടായിരുന്ന നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണിത്. കേന്ദ്ര സര്‍ക്കാര്‍, പെട്രോൾ, ഡീസൽ തീരുവ കുറച്ചതിന് ശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തെ ഇന്ധന വിലയിൽ മാറ്റമുണ്ടായിട്ടില്ല.

Also Read : പെട്രോൾ-ഡീസൽ ചിലവുകളിൽ 6.5% വരെ ലാഭിക്കാം; പുതിയ ഫ്യുവൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ
സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച സെസ്, ഇന്ധനത്തിന് ബാധകമായതോടെ, ഏപ്രിൽ 1 മുതൽ കേരളത്തിൽ ഇന്ധനവില വർധിച്ചിരുന്നു. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില, രൂപയുടെ വിനിമയ നിരക്ക് തുടങ്ങിയവയ്ക്കനുസരിച്ചാണ്, എണ്ണക്കമ്പനികൾ രാജ്യത്തെ ഇന്ധന വില നിശ്ചയിക്കുന്നത്.

രൂപ

ഡോളറിനെതിരെ 81.87 എന്ന നിലവാരത്തിൽ ഇടിവിലാണ് രൂപയുടെ ഇപ്പോഴത്തെ വിനിമയനിരക്ക്.

ഇന്ധനവില ഒറ്റ നോട്ടത്തിൽ
നഗരംപെട്രോള്‍ (രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം109.7397.20
കൊച്ചി107.7796.69
കോഴിക്കോട്108.2897.20
ന്യൂഡല്‍ഹി96.7289.62
മുംബൈ106.3194.27

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്