ആപ്പ്ജില്ല

Petrol Price in Kerala: ഇന്ധനവിലയിൽ ഇന്നും ഇടിവ്; പുതുക്കിയ നിരക്കുകൾ

രാജ്യ തലസ്ഥാന നഗരിയായ ഡൽഹിയിൽ പെട്രോൾ വില 70.31 ആയപ്പോൾ മുംബൈയിൽ 75.89 രൂപയാണ്

Samayam Malayalam 10 Dec 2018, 8:27 am
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. പെട്രോളിന് 25 പൈസയും ഡീസലിന് ഇന്ന് 28 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. രാജ്യത്തെ മുഖ്യ നഗരങ്ങളിലെല്ലാം ഇതേ നിരക്കിലുള്ള കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിൽ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 73 രൂപ 49 പൈസയിലും ഡീസലിന് 69 രൂപ 65 പൈസ എന്ന നിരക്കിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam Petrol Price in Kerala: ഇന്ധനവിലയിൽ ഇന്നും ഇടിവ്; പുതുക്കിയ നിരക്കുകൾ
Petrol Price in Kerala: ഇന്ധനവിലയിൽ ഇന്നും ഇടിവ്; പുതുക്കിയ നിരക്കുകൾ


അതേസമയം കൊച്ചിയിൽ പെട്രോളിന് 72 രൂപ 20 പൈസയും ഡീസലിന് 68 രൂപ 33 പൈസയുമാണ് ഇന്നത്തെ നിരക്ക്. പെട്രോളിന് 72 രൂപ 52 പൈസയിലും ഡീസലിന് 68 രൂപ 65 പൈസയിലുമാണ് ഇന്ന് കോഴിക്കോട് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം തൃശൂര് പെട്രോൾ 72 രൂപ 70 പൈസയും ഡീസലിന് 68 രൂപ 81 പൈസയുമാണ്.

രാജ്യ തലസ്ഥാന നഗരിയായ ഡൽഹിയിൽ പെട്രോൾ വില 70.31 ആയപ്പോൾ മുംബൈയിൽ 75.89 രൂപയാണ്. ഡീസലിന് യഥാക്രമം 64.82 രൂപയും 67.80 രൂപയിലുമാണ് രണ്ടിടത്തും വ്യാപാരം പുരോഗമിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്