തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോൾ വിലയിൽ 04 പൈസയും ഡീസൽ വിലയിൽ 06 പൈസയുമാണ് ഇന്ന് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 73.59 രൂപയും ഡീസലിന് 70.57 രൂപയുമാണ് ഇന്നത്തെ നിരക്ക്. മെട്രോ നഗരമായ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 72.30 രൂപയും ഡീസൽ ലിറ്ററിന് 69.23 രൂപയുമാണ് നിരക്ക്. അതേസമയം കോഴിക്കോട് നഗരത്തിൽ പെട്രോളിന് 72.62 രൂപയും ഡീസലിന് 69.56 രൂപയുമാണ്.
രാജ്യ തലസ്ഥാനത്ത് പെട്രോൾ വില 70.33 രൂപയിലാണ് പുരോഗമിക്കുന്നത്. അതേസമയം ഡീസലിന് 65.62 രൂപയാണ്. രാജ്യ വ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 75.96 രൂപയിൽ വ്യാപാരം പുരോഗമിക്കുമ്പോൾ ഡീസലിന് 68.70 രൂപയാണ് വില.