ആപ്പ്ജില്ല

Petrol Price in Kerala: സംസ്ഥാനത്ത് ഡീസൽ വില കുറഞ്ഞു; പെട്രോള്‍ വിലയിൽ വര്‍ധനവ്

ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നലെ ഇന്ധന വിലയിൽ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. അതേസമയം കഴിഞ്ഞ ദിവസം ഡീസൽ വിലയിൽ രണ്ട് രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

Samayam Malayalam 11 Mar 2019, 12:03 pm

ഹൈലൈറ്റ്:

  • ഡീസൽ ലിറ്ററിന് 3.062 രൂപയാണ് കുറഞ്ഞു.
  • പെട്രോള്‍ ലിറ്ററിന് 16 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്.
  • തിരുവനന്തപുരത്ത് പെട്രോളിന് 75.79 രൂപയും ഡീസലിന് 72.5 രൂപയുമാണ് വില.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഡീസൽ വില കുറഞ്ഞു. അതേസമയം പെട്രോള്‍ വിലയിൽ വര്‍ധനവ് രേഖപ്പെടുത്തി. ഡീസൽ ലിറ്ററിന് 3.062 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 16 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
ഇന്നലെ ഇന്ധന വിലയിൽ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. അതേസമയം കഴിഞ്ഞ ദിവസം ഡീസൽ വിലയിൽ രണ്ട് രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.79 രൂപയും ഡീസൽ ലിറ്ററിന് 72.5 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 74.79 രൂപയും ഡീസലിന് 71.45 രൂപയുമാണ് ലിറ്ററിന്‍റെ നിരക്ക്. കൊച്ചിയിൽ പെട്രോളിന് 74.47 രൂപയും ഡീസലിന് 71.12 രൂപയുമാണ് വില.

തലസ്ഥാന നഗരിയായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 72.46 രൂപയും ഡീസൽ ലിറ്ററിന് 67.44 രൂപയുമാണ് വില. രാജ്യ വ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 78.09 രൂപയും ഡീസലിന് 70.64 രൂപയുമാണ് വില.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്