ആപ്പ്ജില്ല

Petrol Price in Kerala: വോട്ടെണ്ണൽ കഴിഞ്ഞു; ഇന്ധനവിലയിൽ അനക്കമില്ല

ഒന്നര മാസത്തിനകം ഇന്ധന വിലയിൽ കുറഞ്ഞത് പത്ത് രൂപയാണ്.

Samayam Malayalam 12 Dec 2018, 10:41 am
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നത് ഇന്നലെയാണ്. തുടര്‍ന്ന് ഇന്ധനവിലയിൽ മാറ്റമുണ്ടാകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഇന്ന് ഇന്ധന വില അനക്കമില്ലാതെ തുടരുകയാണ്. കുതിക്കാൻ പോകുന്നതിന് തൊട്ടുമുൻപുള്ള ആയലാണ് ഈ നിശ്ചലാവസ്ഥയെന്നാണ് വിലയിരുത്തൽ. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ദിനം പ്രതി ഒന്നും രണ്ടും രൂപ വീതം കുതിച്ചിരുന്ന ഇന്ധന വില പൊടുന്നനെ കുറയാൻ തുടങ്ങിയത്. ഒന്നര മാസത്തിനകം ഇന്ധന വിലയിൽ കുറഞ്ഞത് പത്ത് രൂപയാണ്.
Samayam Malayalam Petrol Price in Kerala: വോട്ടെണ്ണൽ കഴിഞ്ഞു; ഇന്ധനവിലയിൽ അനക്കമില്ല
Petrol Price in Kerala: വോട്ടെണ്ണൽ കഴിഞ്ഞു; ഇന്ധനവിലയിൽ അനക്കമില്ല


സംസ്ഥാനത്ത് ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തെ മുഖ്യ നഗരങ്ങളിലെല്ലാം ഇന്ധനവില യിൽ മാറ്റമുണ്ടായിട്ടില്ല. നിലവിൽ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 73 രൂപ 38 പൈസയിലും ഡീസലിന് 69 രൂപ 49 പൈസ എന്ന നിരക്കിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം കൊച്ചിയിൽ പെട്രോളിന് 72 രൂപ 10 പൈസയും ഡീസലിന് 68 രൂപ 17 പൈസയുമാണ് ഇന്നത്തെ നിരക്ക്. പെട്രോളിന് 72 രൂപ 42 പൈസയിലും ഡീസലിന് 68 രൂപ 49 പൈസയിലുമാണ് ഇന്ന് കോഴിക്കോട് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം തൃശൂര് പെട്രോൾ 72 രൂപ 60 പൈസയും ഡീസലിന് 68 രൂപ 65 പൈസയുമാണ്.

രാജ്യ തലസ്ഥാന നഗരിയായ ഡൽഹിയിൽ പെട്രോൾ വില 70.20 ആയപ്പോൾ മുംബൈയിൽ 75.79 രൂപയാണ്. ഡീസലിന് യഥാക്രമം 64.66 രൂപയും 67.65 രൂപയിലുമാണ് രണ്ടിടത്തും വ്യാപാരം പുരോഗമിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്