ആപ്പ്ജില്ല

Petrol Price in Kerala: സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്

ഇന്നലെ പെട്രോള്‍ വിലയിൽ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഡീസൽ വിലയിൽ മൂന്ന് രൂപയുടെ കുറവും ഉണ്ടായിരുന്നു. ഈ മാസം പെട്രോള്‍ ലിറ്ററിന് 75 പൈസയുടെ വര്‍ധനവ് ഉണ്ടായി, ഇതോടൊപ്പം ഡീസൽ ലിറ്ററിന് 3.62 രൂപയപടെ വര്‍ധനവ് ഉണ്ടായി.

Samayam Malayalam 12 Mar 2019, 10:04 am

ഹൈലൈറ്റ്:

  • പെടോളിന് അഞ്ച് പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
  • തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.74 രൂപയും ഡീസൽ ലിറ്ററിന് 71.39 രൂപയുമാണ് വില.
  • ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 72.41 രൂപയും ഡീസൽ ലിറ്ററിന് 67.37 രൂപയുമാണ് വില.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. പെടോള്‍ ലിറ്ററിന് അഞ്ച് പൈസയും ഡീസൽ ലിറ്ററിന് ഏഴ് പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
ഇന്നലെ പെട്രോള്‍ വിലയിൽ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഡീസൽ വിലയിൽ മൂന്ന് രൂപയുടെ കുറവും ഉണ്ടായിരുന്നു. ഈ മാസം പെട്രോള്‍ ലിറ്ററിന് 75 പൈസയുടെ വര്‍ധനവ് ഉണ്ടായി, ഇതോടൊപ്പം ഡീസൽ ലിറ്ററിന് 3.62 രൂപയപടെ വര്‍ധനവ് ഉണ്ടായി.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.74 രൂപയും ഡീസൽ ലിറ്ററിന് 71.39 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 74.74 രൂപയും ഡീസലിന് 71.45 രൂപയുമാണ് ലിറ്ററിന്‍റെ നിരക്ക്. കൊച്ചിയിൽ പെട്രോളിന് 74.42 രൂപയും ഡീസലിന് 71.05 രൂപയുമാണ് വില.

തലസ്ഥാന നഗരിയായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 72.41 രൂപയും ഡീസൽ ലിറ്ററിന് 67.37 രൂപയുമാണ് വില. രാജ്യ വ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 78.04 രൂപയും ഡീസലിന് 70.57 രൂപയുമാണ് വില.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്