ആപ്പ്ജില്ല

Today Petrol Price in Kerala: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ മാറ്റമില്ല; ഡീസലിന് നേരിയ വര്‍ധനവ്

കഴിഞ്ഞ ഒന്നരമാസത്തിനകം ഇന്ധവിലയില്‍ പത്ത് രൂപയോളം കുറവ് രേഖപ്പെടുത്തിയിരുന്നു

Samayam Malayalam 14 Dec 2018, 1:16 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ വിലയില്‍ മാറ്റമില്ല. അതേസമയം ഡീസലിന് നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഏഴുപൈസയാണ് ഡീസലിന് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.
Samayam Malayalam Fuel 5


കഴിഞ്ഞ ഒന്നരമാസത്തിനകം ഇന്ധവിലയില്‍ പത്ത് രൂപയോളം കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷമുള്ള ദിവസം ഇന്ധന വിലയില്‍ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പെട്രോളിന് 11 പൈസ കുറഞ്ഞിരുന്നു. ഡീസല്‍ വിലയില്‍ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 73.5 രൂപയും ഡീസലിന് ലിറ്ററിന് 69.43 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 72.22 രൂപയും ഡീസലിന് 68.11 രൂപയും കോഴിക്കോട് പെട്രോളിന് 72.53 രൂപയും ഡീസലിന് 68.43 രൂപയുമാണ് വില.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്