തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസൽ വിലയിൽ മാറ്റം. പെട്രോള്‍ ലിറ്ററിന് ഏഴ് പൈസ കൂടിയപ്പോള്‍ ഡീസലിന് അഞ്ച് പൈസ കുറഞ്ഞു. ആഗോള വിപണിയിലെ നേരിയ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നലെ പെട്രോള്‍ ഡീസൽ വിലയിൽ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ മാസം പെട്രോള്‍ ലിറ്ററിന് 1.45 രൂപയുടെ വര്‍ധനവ് ഉണ്ടായി. ഇതോടൊപ്പം ഡീസൽ ലിറ്ററിന് 3.568 രൂപ വർധിച്ചു.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.81 രൂപയും ഡീസൽ ലിറ്ററിന് 72.38 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 74.81 രൂപയും ഡീസലിന് 71.34 രൂപയുമാണ് ലിറ്ററിന്റെ നിരക്ക്. കൊച്ചിയിൽ പെട്രോളിന് 74.49 രൂപയും ഡീസലിന് 71 രൂപയുമാണ് വില.
തലസ്ഥാന നഗരിയായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 72.48 രൂപയും ഡീസൽ ലിറ്ററിന് 67.32 രൂപയുമാണ് വില. രാജ്യ വ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 78.1 രൂപയും ഡീസലിന് 70.51 രൂപയുമാണ് വില.