ആപ്പ്ജില്ല

Petrol Price in Kerala; സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും ഇടിവ്

കഴിഞ്ഞ ഒരു മാസമായി ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ജനങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് ഇന്ധനവിലയിലെ വ്യതിയാനം. അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിച്ചതും ഇന്ധനവില കുറവിന് കാരണമായി

Samayam Malayalam 27 Dec 2018, 11:44 am

ഹൈലൈറ്റ്:

  • രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും ഇടിവ്
  • കൊച്ചിയിൽ ട്രോള്‍, ഡീസല്‍ വില യഥാക്രമം 71.66 ഉം,67.26 മാണ്
  • രാജ്യാന്തര വിപണിയില്‍ എണ്ണ വില താഴുന്നതാണ് വിപണിയിൽ പ്രതിഫലിക്കുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Mumba
ഇന്ധനവിലയില്‍ വീണ്ടും ഇടിവ്
കൊച്ചി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും ഇടിവ്. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് എട്ടു പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോള്‍ വില 72 രൂപയില്‍ താഴെയും ഡീസലിന് 67.26 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 72.93രൂപയും ഡീസലിന് 68.56 രൂപയുമാണ്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 72.94 രൂപയും ഡീസലിന് 68.56 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണയുടെ വിലക്കുറവാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്