ആപ്പ്ജില്ല

Petrol Price in Kerala: സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ ഇടിവ്

കോഴിക്കോട് നഗരത്തിൽ പെട്രോളിന് 73.45 രൂപയും ഡീസലിന് 69.80 രൂപയുമാണ്. സാംസ്കാരിക നഗരമായ തൃശൂരിലെ പെട്രോൾ വില 73.64 രൂപയും ഡീസലിന് 69.96 രൂപയുമാണ് വിപണന നിരക്ക്.

Samayam Malayalam 29 Jan 2019, 10:31 am

ഹൈലൈറ്റ്:

  • ഇന്ധന വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.
  • പെട്രോൾ ലിറ്ററിന് 09 പൈസയും ഡീസൽ വില ലിറ്ററിന് 12 പൈസയുമാണ് ഇടിഞ്ഞത്.
  • ആറ് ദിവസത്തോളം ഇന്ധന വിലയിൽ മാറ്റമില്ലായിരുന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പെട്രോൾ ലിറ്ററിന് 09 പൈസയും ഡീസൽ വില ലിറ്ററിന് 12 പൈസയുമാണ് ഇന്ന് ഇടിഞ്ഞത്. തുടര്‍ച്ചയായ ആറ് ദിവസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 74.44 രൂപയും ഡീസലിന് 70.82 രൂപയുമാണ് ഇന്നത്തെ നിരക്ക്. മെട്രോ നഗരമായ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 73.14 രൂപയും ഡീസൽ ലിറ്ററിന് 69.48 രൂപയുമാണ് നിരക്ക്.

അതേസമയം കോഴിക്കോട് നഗരത്തിൽ പെട്രോളിന് 73.45 രൂപയും ഡീസലിന് 69.80 രൂപയുമാണ്. സാംസ്കാരിക നഗരമായ തൃശൂരിലെ പെട്രോൾ വില 73.64 രൂപയും ഡീസലിന് 69.96 രൂപയുമാണ് വിപണന നിരക്ക്.

രാജ്യ തലസ്ഥാനത്ത് പെട്രോൾ വില 71.19 രൂപയിലാണ് പുരോഗമിക്കുന്നത് അതേസമയം ഡീസലിന് 65.89 രൂപയാണ്. രാജ്യ വ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 76.81 രൂപയിൽ വ്യാപാരം പുരോഗമിക്കുമ്പോൾ ഡീസലിന് 68.99 രൂപയാണ് വില.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്