തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസൽ വില വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസൽ ലിറ്ററിന് 39 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 74.59 രൂപയിലും ഡീസൽ ലിറ്ററിന് 70.73 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 74.59 രൂപയും ഡീസൽ ലിറ്ററിന് 70.73 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 73.61 രൂപയും ഡീസലിന് 69.71 രൂപയുമാണ് ലിറ്ററിന്റെ നിരക്ക്. കൊച്ചിയിൽ പെട്രോളിന് 73.29 രൂപയും ഡീസലിന് 69.39 രൂപയുമാണ് വില.
അതേസമയം രാജ്യ തലസ്ഥാന നഗരിയായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 71.3 രൂപയും ഡീസൽ ലിറ്ററിന് 65.76 രൂപയുമാണ് വില. ഡൽഹിയിൽ പെട്രോളിന് 20 പൈസയും ഡീസലിന് 40 പൈസയുമാണ് കുറഞ്ഞത്. രാജ്യ വ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 76.98 രൂപയും ഡീസലിന് 68.96 രൂപയുമാണ് വില. മുംബൈയിൽ പെട്രോളിന് 18 പൈസയാണ് കുറഞ്ഞത്.
വിവിധ നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില (1 ലിറ്റർ) :

നഗരം | പെട്രോൾ (രൂപ) | ഡീസൽ (രൂപ) |
തിരുവനന്തപുരം | 74.59 | 70.73 |
കൊച്ചി | 73.29 | 69.39 |
കോഴിക്കോട് | 73.61 | 69.71 |
ഡൽഹി | 71.3 | 65.76 |
മുംബൈ | 76.98 | 68.96 |