ആപ്പ്ജില്ല

Todays Petrol Price: സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനമാണ് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നത്. നേരത്തെ പെട്രോൾ വിലയിൽ രണ്ട് തവണ നേരിയ വർധനവ് രേഖപ്പെടുത്തിയിരുന്നു.

Samayam Malayalam | 22 Jul 2019, 7:45 am

ഹൈലൈറ്റ്:

  • കേരളത്തിൽ പെട്രോളിന് 76.64 രൂപയും 71.18 രൂപയിലുമാണ് വ്യാപാരം.
  • ഡൽഹിയിൽ പെട്രോളിന് 73.35 രൂപയും 66.24 രൂപയിലുമാണ് വ്യാപാരം.
    • മുംബൈയിൽ പെട്രോളിന് 78.96 രൂപയും ഡീസലിന് 69.42 രൂപയുമാണ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam 123
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിനമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. പെട്രോള്‍ ലിറ്ററിന് 76.64 രൂപയിലും ഡീസൽ ലിറ്ററിന് 71.18 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ മാറ്റമില്ലാത്തതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതിയും സെസും വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ധനവില കുത്തനെ ഉയര്‍ന്നിരുന്നു. ഇന്ധന നിരക്കിൽ ഒരു രൂപ വീതം എക്സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസുമാണ് കേന്ദ്ര സർക്കാർ ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.64 രൂപയിലും ഡീസൽ ലിറ്ററിന് 71.18 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 75.3 രൂപയിലും ഡീസൽ 69.83 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 75.63 രൂപയും ഡീസൽ ലിറ്ററിന് 70.15 രൂപയുമാണ് ഇന്നത്തെ നിരക്ക്.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 73.35 രൂപയും ഡീസലിന് 66.24 രൂപയുമാണ് നിരക്ക്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 78.96 രൂപയും ഡീസലിന് 69.42 രൂപയുമാണ് വിലനിലവാരം.

വിവിധ നഗരങ്ങളിലെ ഇന്ധനവില അറിയാം:

നഗരംപെട്രോൾ (രൂപ)ഡീസൽ (രൂപ)
തിരുവനന്തപുരം76.64 71.18
കൊച്ചി75.3 69.83
കോഴിക്കോട്75.63 70.15
ഡൽഹി73.35 66.24
മുംബൈ78.96 69.42


ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്. ഇന്ന് ഒരു ബാരൽ ക്രൂഡ് ഓയിലിന് 56.06 ഡോളറിലാണ് വ്യാപാരം. അതേസമയം ഇന്ന് ഡോളര്‍ 69.22 രൂപയിലാണ് വിനിമയം നടക്കുന്നത്.

വിവിധ പമ്പുകളിലെ ഇന്ധനനിരക്ക് അറിയാം

റീട്ടെയിൽ കമ്പനി പെട്രോള്‍ നിരക്ക് (ലിറ്റര്‍) ഡീസൽ നിരക്ക് (ലിറ്റര്‍)
ഇന്ത്യൻ ഓയിൽ (IOCL) 76.642 71.177
ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL)76.612 71.147
ഭാരത് പെട്രോളിയം (BPCL)76.682 71.217
റിലയൻസ് 75.662 70.207

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്