ആപ്പ്ജില്ല

Petrol Price Today : ആ​ഗോള ഇന്ധനവിലയിൽ ഇടിവ്

Petrol Diesel Rate : ആ​ഗോളതലത്തിൽ ഇന്ധനവിലയിൽ വിലയിൽ ഇടിവ്. ഡോളറിനെതിരായ വിനിമയ മൂല്യത്തിൽ രൂപ ഇടിവ് നേരിടുന്നു. രാജ്യാന്തര തലത്തിൽ വിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും രാജ്യത്തെ ഇന്ധനവില നാളുകളായി മാറ്റമില്ലാതെ തുടരുകയാണ്.

Authored byശിവദേവ് സി.വി | Samayam Malayalam 28 Feb 2023, 8:35 am
Petrol Diesel Rate : കൊച്ചി: രാജ്യാന്തര എണ്ണവില കുറഞ്ഞു. ബാരലിന് 83.24 ഡോളറാണ് ഇപ്പോഴത്തെ നിലവാരം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും, സംസ്ഥാനത്തും നിലവിൽ ഇന്ധന വിലയിൽ മാറ്റമില്ല.
Samayam Malayalam Petrol Diesel Rate February 28
പ്രതീകാത്മക ചിത്രം


യുഎസ് നാചുറൽ ഗ്യാസ് ഫ്യൂച്ചേഴ്സിന്റെ വില വർധിച്ചു. ഇന്ധന ഡിമാൻഡ് വർധിക്കുമെന്ന കണക്കു കൂട്ടലുകളെ തുടർന്നാണിത്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് വില.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 107.71 രൂപയാണ്. ഒരു ലിറ്റർ ഡീസലിന് 96.52 രൂപയുമാണ്. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 105.82 രൂപയും, ഡീസലിന് 94.82 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ഒരു ലിറ്ററിന് 105.38 രൂപയിലും, ഡീസൽ ലിറ്ററിന് 94.38 രൂപയിലുമാണ് വില്പന. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ് പുതുക്കിയ വില. ഡീസൽ ലിറ്ററിന് 89.62 രൂപയിൽ വിൽപ്പന നടത്തുന്നു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും, ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ് വില.

Also Read : ഹിൻഡൻബർ​ഗിനെ 'കാണിക്കാൻ' റോഡ് ഷോ; അദാനിയുടെ കരുനീക്കങ്ങൾക്ക് വേ​ഗത
ക്രൂഡ് ഓയിൽ വില ഇടിയുമ്പോഴും ഇന്ത്യയിലെ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. മുമ്പുണ്ടായിരുന്ന നഷ്ടം നികത്തുക എന്ന ഉദ്ദേശത്തോടെയാണിത്.

കേന്ദ്ര സര്‍ക്കാര്‍, പെട്രോൾ, ഡീസൽ തീരുവ കുറച്ചതിന് ശേഷം ഏതാനും നാളുകളായി ഇന്ത്യയിലെ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില, രൂപയുടെ വിനിമയ നിരക്ക് തുടങ്ങിയവയ്ക്കനുസരിച്ചാണ് രാജ്യത്ത് ഇന്ധന വില നിശ്ചയിക്കുന്നത്.

രൂപ
ഡോളറിനെതിരെ 82.92 എന്ന നിലവാരത്തിൽ നേരിയ ഇടിവിലാണ് രൂപയുടെ ഇപ്പോഴത്തെ വിനിമയനിരക്ക്.

ഇന്ധനവില ഒറ്റ നോട്ടത്തിൽ
നഗരംപെട്രോള്‍ (രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം107.7196.52
കൊച്ചി105.3894.38
കോഴിക്കോട്105.8294.82
ന്യൂഡല്‍ഹി96.7289.62
മുംബൈ106.3194.27

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്