കൊച്ചി: രാജ്യത്തെ പ്രധാന നഗരങ്ങളിലും സംസ്ഥാനത്തും ഇന്ന് പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല. ഡൽഹിയിൽ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ് വില. ഡീസലിന് 89.87 രൂപയും. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 107.83 രൂപയാണ് വില. ഡീസലിന് 97.45 രൂപയും. മെയ് 29 മുതലാണ് നഗരത്തിൽ പെട്രോൾ വില 100 രൂപ കടന്നത്. കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും റിട്ടെയ്ൽ വില റെക്കോര്‍ഡിലാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.82 രൂപയാണ് വില. ഡീസലിന് 96.47 രൂപയും. ജൂൺ 26 മുതലാണ് ഇവിടെ പെട്രോൾ വില 100 രൂപ കടന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.57 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 94.33 രൂപയും. കോഴിക്കോട് നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 102 രൂപയും ഡീസലിന് 94.78 രൂപയുമാണ് വില.
ഈ മാസം ഒൻപത് തവണയാണ് പെട്രോൾ വില കൂട്ടിയത്. ഒൻപത് ദിവസംകൊണ്ട് പെട്രോളിന് രണ്ട് രൂപ 80 പൈസയാണ് ഉയർന്നത്. അതേസമയം ആകെ നാല് തവണയാണ് ഡീസൽ വില ഉയർത്തിയത്. നാല് തവണയായി 90 പൈസയാണ് ഡീസലിന് വർധിച്ചത്.
ക്രൂഡ് ഓയിൽ വില
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് ഇന്ന് 71.95 ഡോളറിലാണ് വ്യാപാരം. അതേസമയം ഡോളർ വിനിമയ നിരക്ക് കൂടി. 74.40രൂപയിലാണ് ഡോളർ വിനിമയം നടക്കുന്നത്.
ഈ മാസം ഒൻപത് തവണയാണ് പെട്രോൾ വില കൂട്ടിയത്. ഒൻപത് ദിവസംകൊണ്ട് പെട്രോളിന് രണ്ട് രൂപ 80 പൈസയാണ് ഉയർന്നത്. അതേസമയം ആകെ നാല് തവണയാണ് ഡീസൽ വില ഉയർത്തിയത്. നാല് തവണയായി 90 പൈസയാണ് ഡീസലിന് വർധിച്ചത്.
നഗരം | പെട്രോള്‍ (രൂപ) | ഡീസല്‍ (രൂപ) |
തിരുവനന്തപുരം | 103.82 | 96.47 |
കൊച്ചി | 101.57 | 94.33 |
കോഴിക്കോട് | 102 | 94.78 |
ന്യൂഡല്‍ഹി | 101.84 | 89.87 |
മുംബൈ | 107.83 | 97.45 |