കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ ഇന്ധന വില. രാജ്യത്ത് ഒരാഴ്ചയായി പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല. ഈ മാസം ഒൻപത് തവണയാണ് പെട്രോൾ വില കൂട്ടിയത്. ഒൻപത് ദിവസംകൊണ്ട് പെട്രോളിന് രണ്ട് രൂപ 80 പൈസ കൂടി. കഴിഞ്ഞ ആറ് ദിവസമായി ഡീസൽ വിലയിലും മാറ്റമില്ല. ഈ മാസം ആകെ നാല് തവണയാണ് ഡീസൽ വില ഉയർത്തിയത്. 90 പൈസയാണ് ഡീസലിന് വർധിച്ചത്. വിവിധ നഗരങ്ങളിലെ ഇന്ധന വില
മെട്രോ നഗരമായ ഡൽഹിയിൽ പെട്രോളിന് 101.84 രൂപയാണ് വില. ഡീസലിന് 89.87 രൂപയും. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 107.83 രൂപയാണ് വില. ഡീസലിന് 97.45 രൂപയും. മെയ് 29 മുതലാണ് നഗരത്തിൽ പെട്രോൾ വില 100 രൂപ കടന്നത്.
കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം ഇന്ധന വില റെക്കോർഡിലാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.82 രൂപയാണ് വില. ഡീസലിന് 96.47 രൂപയും. ജൂൺ 26 മുതലാണ് ഇവിടെ പെട്രോൾ വില 100 രൂപ കടന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.57 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 94.33 രൂപയും. കോഴിക്കോട് നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 102 രൂപയാണ് വില. ഡീസലിന് 94.78 രൂപയും.
ക്രൂഡ് ഓയിൽ വില
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ കുറവ് . ഡോളർ വിനിമയ നിരക്കിൽ മാറ്റമില്ല. ഒരു ബാരൽ ക്രൂഡ് ഓയിലിന് ഇന്ന് 73.74 ഡോളറാണ് വില. 74.47 രൂപയിലാണ് ഡോളർ വിനിമയം നടക്കുന്നത്.

നഗരം | പെട്രോള്‍ (രൂപ) | ഡീസല്‍ (രൂപ) |
തിരുവനന്തപുരം | 103.82 | 96.47 |
കൊച്ചി | 101.57 | 94.33 |
കോഴിക്കോട് | 102 | 94.78 |
ന്യൂഡല്‍ഹി | 101.84 | 89.87 |
മുംബൈ | 107.83 | 97.45 |