ആപ്പ്ജില്ല

സംസ്ഥാനത്ത് പെട്രോളിന് 87 രൂപയും ഡീസലിന് 80 രൂപയും കടന്നു

കോഴിക്കോട് പെട്രോളിന് 86.10 രൂപയിലും ഡീസലിന് 79.37 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Samayam Malayalam 3 Oct 2018, 12:26 pm
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില ഇന്നും വര്‍ധിച്ചു. പെട്രോളിന് തലസ്ഥാനത്ത് 87 രൂപ കടന്നു. . ‍തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 87.25 രൂപയാണ് വില. ഡീസലിന് 80.53 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 84.58 രൂപയും ഡീസലിന് 77.73 രൂപയുമാണ്.
Samayam Malayalam petrol-car-prices-UK-station-877006


കോഴിക്കോട് പെട്രോളിന് 86.10 രൂപയിലും ഡീസലിന് 79.37 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സാംസ്കാരിക നഗരത്തിൽ പെട്രോളിന് 86.32 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തൃശൂരിൽ ഡീസലിന് 79.56 രൂപയുമായി.

രാജ്യാന്തര വിപണിയിൽ എണ്ണവില വ്യതിയാനമുണ്ടാകുന്നതിന്‍റെ പ്രതിഫലനമായാണ് ഇന്ത്യയിലും പെട്രോൾ-ഡീസൽ വിലയിൽ മാറ്റമുണ്ടാകുന്നത്. കഴിഞ്ഞ ജൂലൈ ഒന്നിനു പെട്രോളിന് 78.63 രൂപയും ഡീസലിന് 72.14 രൂപയുമായിരുന്നു. ജൂണില്‍ ഒന്നിനു പെട്രോളിന് 81.44 രൂപയും ഡീസലിന് 74.05 രൂപയുമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്