ആപ്പ്ജില്ല

സംസ്ഥാനത്തെ ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്തെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

Samayam Malayalam 13 Sept 2018, 10:49 am
കൊച്ചി: സംസ്ഥാനത്തെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 13 പൈസവും ഡീസലിന് 12 പൈസയുമാണ് ഇന്നത്തെ വര്‍ധനവ്. തുടര്‍ച്ചയായി ഏഴാം ദിവസമാണ് വില വര്‍ധിക്കുന്നത്. അതേ സമയം രാജ്യാന്തര വിപണിയില്‍ എണ്ണ വില ബാരലിന് 80 ഡോളറിലേക്ക് അടുക്കുന്നു.
Samayam Malayalam fuel


കൊച്ചിയില്‍ പെട്രോള്‍ വില 83 കടന്നു. 83.08 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ വില 77.07 ആയും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോളിന് 84.16 രൂപയും ഡീസലിന് 78.09 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തില്‍ 83.86 രൂപ പെട്രോളിനും ഡീസലിന് 77.82 രൂപയുമാണ് വില.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്