ആപ്പ്ജില്ല

സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില കുറഞ്ഞു

തൃശ്ശൂരിൽ പെട്രോൾ വില 79.54 രൂപയിലും ഡീസൽ വില 72.76 രൂപയിലുമാണ് ഇന്ന് വ്യാപാരം തുടരുന്നത്.

Samayam Malayalam 13 Aug 2018, 12:11 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 80.40 രൂപയും ഡീസലിന് 73.65 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് ലിറ്റര്‍ 78.99 രൂപയിലും ഡീസൽ 72.26 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില കുറഞ്ഞു
സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില കുറഞ്ഞു


കോഴിക്കോട് നഗരത്തിൽ പെട്രോൾ വില 79.34 രൂപയിലും ഡീസൽ വില 72.59 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സാംസ്കാരിക നഗരമായ തൃശ്ശൂരിൽ പെട്രോൾ വില 79.54 രൂപയിലും ഡീസൽ വില 72.76 രൂപയിലുമാണ് ഇന്ന് വ്യാപാരം തുടരുന്നത്.

രാജ്യാന്തര വിപണിയിൽ എണ്ണവില വ്യതിയാനമുണ്ടാകുന്നതിന്‍റെ പ്രതിഫലനമായാണ് ഇന്ത്യയിലും പെട്രോൾ-ഡീസൽ വിലയിൽ മാറ്റമുണ്ടാകുന്നത്.

കഴിഞ്ഞ ജൂലൈ ഒന്നിനു പെട്രോളിന് 78.63 രൂപയും ഡീസലിന് 72.14 രൂപയുമായിരുന്നു. ജൂണില്‍ ഒന്നിനു പെട്രോളിന് 81.44 രൂപയും ഡീസലിന് 74.05 രൂപയുമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്