ആപ്പ്ജില്ല

Petrol And Diesel Rate Today :ആ​ഗോള ഇന്ധനവിലയിൽ ഇടിവ്

Petrol Diesel Rate : ആ​ഗോള തലത്തിൽ അസംസ്കൃത എണ്ണവില ഇടിഞ്ഞു. രാജ്യത്തെ ഇന്ധനവിലയിൽ മാറ്റമില്ല. ഡോളറിനെതിരായ വിനിമയ മൂല്യത്തിൽ രൂപ ഇടിവ് നേരിടുകയാണ്. ആ​ഗോളതലത്തിൽ ഇന്ധനത്തിന് ഡിമാൻഡ് വർധിക്കുമെന്ന് ഒപക് വിലയിരുത്തി.

Authored byശിവദേവ് സി.വി | Samayam Malayalam 16 Feb 2023, 8:37 am
കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്. ബാരലിന് 85.19 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം രാജ്യത്തെ വിവിധ നഗരങ്ങളിലും, സംസ്ഥാനത്തും പെട്രോൾ, ഡീസൽ വിലയിൽ ഇന്നും മാറ്റമില്ല.
Samayam Malayalam Petrol Rate
പ്രതീകാത്മക ചിത്രം


ഒപക്, വേൾഡ് ഓയിൽ ഡിമാൻഡ് പ്രവചനത്തിൽ വർധന വരുത്തി. 2023 ൽ പ്രതിദിനം 100,000 ബാരൽ ഉല്പാദനം എന്നതിൽ നിന്നും 2.3 മില്യൺ ൽ ബാരൽ എന്ന തോതിലേക്കാണ് ഡിമാൻഡ് വർധിക്കുമെന്ന പ്രവചനം. ഇതിനിടെ സൗദിയിലെ ഓയിൽ ഉല്പാദനത്തിൽ കുറവ് വന്നതിനാൽ ഒപകിന്റെ ഇന്ധന ഉല്പാദനത്തിൽ പ്രതിദിനം 156,000 ബാരലുകളുടെ കുറവുണ്ടായിരുന്നു.

രാജ്യത്തെ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ നാളുകളായി മാറ്റം വരുത്തിയിട്ടില്ല. ഇതിനാൽ നാളുകളായി വിലനിലവാരത്തിൽ മാറ്റമില്ല. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ് പുതുക്കിയ വില. ഡീസൽ ലിറ്ററിന് 89.62 രൂപയിൽ വിൽപ്പന നടത്തുന്നു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും, ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ് വിലനിലവാരം. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.38 രൂപയാണ് വില. ഡീസൽ ലിറ്ററിന് 94.38 രൂപയാണ് വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 105.82 രൂപയും, ഡീസലിന് 94.82 രൂപയുമാണ് വില നിലവാരം.തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 107.71 രൂപയും, ഡീസൽ ലിറ്ററിന് 96.52 രൂപയുമാണ് വില.

രൂപ
ഡോളറിനെതിരെ 82.92 എന്ന നിലവാരത്തിലാണ് രൂപയുടെ നിലവിലെ വിനിമയനിരക്ക്.

ഇന്ധനവില ഒറ്റ നോട്ടത്തിൽ
നഗരംപെട്രോള്‍ (രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം107.7196.52
കൊച്ചി105.3894.38
കോഴിക്കോട്105.8294.82
ന്യൂഡല്‍ഹി96.7289.62
മുംബൈ106.3194.27

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്