ആപ്പ്ജില്ല

Petrol Price Today: ആ​ഗോള ഇന്ധനവില വർധിച്ചു

Petrol Diesel Rate : ആ​ഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ വർധന. ഡോളറിനെതിരായ വിനിമയ മൂല്യത്തിൽ രൂപ ഇടിവ് നേരിടുന്നു. പ്രൈസ് ക്യാപ് ഏർപ്പെടുത്തിയെങ്കിലും റഷ്യൻ ക്രൂഡ് ഓയിൽ വില്പന തടസ്സമില്ലാതെ നടക്കുന്നതായി റിപ്പോർട്ടുകൾ.

Authored byശിവദേവ് സി.വി | Samayam Malayalam 26 Feb 2023, 7:50 am
Petrol Diesel Rate : കൊച്ചി: അസംസ്കൃത എണ്ണവില വർധിച്ചു. ബാരലിന് 83.16 ഡോളറാണ് ഇപ്പോഴത്തെ നിലവാരം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും, സംസ്ഥാനത്തും ഇന്ധന വിലയിൽ മാറ്റമില്ല.
Samayam Malayalam Petrol Rate February 26
പ്രതീകാത്മക ചിത്രം


യൂറോപ്യൻ യൂണിയൻ പ്രൈസ് ക്യാപ് ഏർപ്പെടുത്തിയെങ്കിലും, റഷ്യ ഇന്ധന കയറ്റുമതിയിലൂടെ വരുമാനം ഉണ്ടാക്കുന്നതായി റിപ്പോർട്ടുകൾ. 2022 ഡിസംബർ 5ന് പ്രൈസ് ക്യാപ് ഏർപ്പെടുത്തിയിരുന്നെങ്കിലും വില്പനയ്ക്കുള്ള പുതിയ മാർഗങ്ങൾ നടപ്പാക്കാൻ റഷ്യയ്ക്ക് സാധിക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇതിനിടെ കഴിഞ്ഞ മാസം ഇന്ത്യ റഷ്യയിൽ നിന്ന് റെക്കോർഡ് നിലവാരത്തിൽ ക്രൂഡ് ഓയിൽ വാങ്ങിയിരുന്നു.

Also Read : രത്തൻ ടാറ്റയുടെ ലക്ഷ്വറി ലൈഫ് സ്റ്റൈൽ; സ്വന്തമായിട്ടുള്ള വിലപിടിച്ച വസ്തുക്കൾ
ഇന്ധനവില

ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ് പുതുക്കിയ വില. ഡീസൽ ലിറ്ററിന് 89.62 രൂപയിൽ വിൽപ്പന നടത്തുന്നു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും, ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ് വില.

കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 105.82 രൂപയും, ഡീസലിന് 94.82 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ഒരു ലിറ്ററിന് 105.38 രൂപയിലും, ഡീസൽ ലിറ്ററിന് 94.38 രൂപയിലുമാണ് വില്പന. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 107.71 രൂപയാണ്. ഒരു ലിറ്റർ ഡീസലിന് 96.52 രൂപയുമാണ്.

ക്രൂഡ് ഓയിൽ വില ഇടിയുമ്പോഴും ഇന്ത്യയിലെ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തുന്നില്ല. മുമ്പുണ്ടായിരുന്ന നഷ്ടം നികത്തുക എന്ന ഉദ്ദേശത്തോടെയാണിത്.

Also Read : ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ കൂടുതൽ ജോലിക്കാരെ പിരിച്ചു വിടും
രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില, രൂപയുടെ വിനിമയ നിരക്ക് തുടങ്ങിയവയ്ക്കനുസരിച്ചാണ് രാജ്യത്ത് ഇന്ധന വില നിശ്ചയിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍, പെട്രോൾ, ഡീസൽ തീരുവ കുറച്ചതിന് ശേഷം ഏതാനും നാളുകളായി ഇന്ത്യയിലെ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്.

രൂപ
ഡോളറിനെതിരെ 82.92 എന്ന നിലവാരത്തിൽ നേരിയ ഇടിവിലാണ് രൂപയുടെ ഇപ്പോഴത്തെ വിനിമയനിരക്ക്.

ഇന്ധനവില ഒറ്റ നോട്ടത്തിൽ
നഗരംപെട്രോള്‍ (രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം107.7196.52
കൊച്ചി105.3894.38
കോഴിക്കോട്105.8294.82
ന്യൂഡല്‍ഹി96.7289.62
മുംബൈ106.3194.27

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്