കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 79.37 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലിന് 75.94 രൂപയാണ്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.78 രൂപയും ഡീസല്‍ ലിറ്ററിന് 77.41 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസൽ വില യഥാക്രമം 79.71 രൂപ, 76.30 രൂപ എന്നിങ്ങനെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ആറുദിവസം കൊണ്ട് പെട്രോളിന് ഒരു രൂപയും ഡീസലിന് 92 പൈസയുമാണ് കുറഞ്ഞത്.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 77.43 രൂപയും ഡീസലിന് 72.19 രൂപയുമായി. ഇന്നലെയും ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. മുംബൈയില്‍ പെട്രോളിന് ലിറ്ററിന് 82.94 രൂപയും ഡീസലിന് ലിറ്ററിന് 75.64 രൂപയുമാണ് വില്പന വില.
സംസ്ഥാനം ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി ഘടനയുടെ മാറ്റം ഇന്ധനവിലയിൽ സാരമായ പ്രതിഫലനങ്ങൾ ഉണ്ടാക്കുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഒായിന്റെ വിലയില്‍ ഉണ്ടാകുന്ന ഇടിവാണ് എണ്ണക്കമ്പനികള്‍ വില കുറയ്ക്കാനുള്ള കാരണം.