ആപ്പ്ജില്ല

പെട്രോള്‍ വിലയില്‍ മൂന്ന് ദിവസം കൊണ്ട് 57 പൈസയുടെ വർധന, ഡീസൽ വിലയില്‍ മാറ്റമില്ല

ഡൽഹിയിലും ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരുമാസത്തോളം ഇവിടെ പെട്രോൾ വിലയെ മറികടന്നായിരുന്നു ഡീസൽ വില ഉണ്ടായിരുന്നത്. ജൂലൈ 31ന് ഡീസൽ വില കുത്തനെ ഇടിയുകയായിരുന്നു. 8.38 രൂപ കുറഞ്ഞ് ഡീസൽ വില ലിറ്ററിന് 73.56 രൂപയായി.

Samayam Malayalam 19 Aug 2020, 8:47 am
കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. കേരളത്തിൽ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പെട്രോളിന് 57 പൈസയാണ് ഉയർന്നത്. ഇന്ന് ഒരു ലിറ്റർ പെട്രോളിന് 82.72 രൂപയാണ് വില. അതേസമയം ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞദിവസം ഡീസലിന് 16 പൈസ ഉയർന്നിരുന്നു. ഇന്ന് ഒരു ലിറ്റർ ഡീസലിന് 79.13 രൂപയാണ് വില.
Samayam Malayalam petrol
Representative image


തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 82.72 രൂപയും ഡീസലിന് 79.13 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 80.93 രൂപയാണ് വില. ഒരുലിറ്റർ ഡീസലിന് 77.38 രൂപയും. കോഴിക്കോട് 81.27 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 77.74 രൂപയും.

Also Read: ആപത്ഘട്ടങ്ങളിലെ ആവശ്യങ്ങൾക്കായി ഒരു എമര്‍ജൻസി ഫണ്ട് സ്വരുക്കൂട്ടാം;ഒട്ടേറെയുണ്ട് വഴികൾ

രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസം കൊണ്ട് 47 പൈസ ഉയർന്ന് ഇന്ന് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 80.90 രൂപയാണ് വില. ഡൽഹിയിലും ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരുമാസത്തോളം ഇവിടെ പെട്രോൾ വിലയെ മറികടന്നായിരുന്നു ഡീസൽ വില ഉണ്ടായിരുന്നത്.

ജൂലൈ 31ന് ഡീസൽ വില കുത്തനെ ഇടിയുകയായിരുന്നു. 8.38 രൂപ കുറഞ്ഞ് ഡീസൽ വില ലിറ്ററിന് 73.56 രൂപയായി. മുംബൈയിൽ പെട്രോളിന് മൂന്ന് ദിവസം കൊണ്ട് 39 പൈസയാണ് ഉയർന്നത്. ഇന്ന് ഒരു ലിറ്റർ പെട്രോളിന് 87.58 രൂപയാണ് വില. ഡീസലിന് 80.11 രൂപയും.

Also Read: ഒന്നിലധികം പാൻ കാർഡുകൾ ഉണ്ടോ? വലിയ പിഴ അടയ്ക്കേണ്ടിവരും, അറിയാം ഇക്കാര്യങ്ങൾ

നഗരംപെട്രോള്‍ (രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം82.7279.13
കൊച്ചി80.9377.38
കോഴിക്കോട്81.2777.74
ന്യൂഡല്‍ഹി80.9073.56
മുംബൈ87.5880.11

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. ഇന്ന് ഒരു ബാരൽ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) 45.20 ഡോളറാണ് വില. ഇന്നലെ 45.14 ഡോളറായിരുന്നു വില. 74.66 രൂപയിലാണ് ഇന്ന് ഡോളർ വിനിമയം നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്