ആപ്പ്ജില്ല

പെട്രോൾ-ഡീസൽ വിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 84.68 രൂപയാണ്.

Samayam Malayalam 23 Oct 2018, 11:01 am
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വിലയിൽ ഇടിവ് തുടരുന്നു. കഴിഞ്ഞ ആറ് ദിവസങ്ങളായി ഇന്ധനവിലയിൽ നേരിയ കുറവ് ഉണ്ടാകുന്നുണ്ട്. തിരുവനന്തപുരത്ത് ഡീസലിന് 80 രൂപ 11 പൈസയാണ് ഇന്നത്തെ വിലനിലവാരം. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 84.68 രൂപയാണ്.
Samayam Malayalam പെട്രോൾ-ഡീസൽ വിലയിൽ വീണ്ടും ഇടിവ്
പെട്രോൾ-ഡീസൽ വിലയിൽ വീണ്ടും ഇടിവ്


കൊച്ചി നഗരത്തിൽ പെട്രോൾ വില 83.20 രൂപയും ഡീസൽ വില 78.59 രൂപയുമാണ്. അതേസമയം കോഴിക്കോട് നഗരത്തിൽ പെട്രോളിന് 83.56 രൂപയും ഡീസലിന് 78.96 രൂപയുമാണ്.

അതേസമയം ഇന്ത്യയിൽ ആദ്യമായി ഡീസൽ വില പെട്രോളിനെ മറികടന്ന് റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരുന്നു. ഒഡീഷയിലായിരുന്നു ഈ ചരിത്രം കുറിച്ചത്. പെട്രോള്‍ ലിറ്ററിന് 80 രൂപ 65 പൈസയും ഡീസലിന് 80 രൂപ 78 പൈസയുമായിരുന്നു ഞായറാഴ്ച ഭൂവന്വശറിലേ വില‌. എന്നാൽ ഇന്ന് ഇവിടെ ഡീസൽ വിലയിൽ അൽപം കുറവ് ഉണ്ടായിട്ടുണ്ട്.

ഇന്ധന വില ക്രമാതീതമായി വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ബസ്സുടമകൾ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ്. നവംബർ 15ന് ബസ്സുടമകൾ സൂചനാ പണിമുടക്ക് ആചരിക്കും. അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് അടുത്ത മാസം സൂചനാ പണിമുടക്ക് നടത്തുന്നതെന്ന്കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികള്‍ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസ്സുടമകളും നവംബര്‍ 15ന് സര്‍വ്വീസ് നിര്‍ത്തി വെക്കും. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, ഡീസലിന് സബ്‌സിഡി അനുവദിക്കുക, റോഡ് ടാക്‌സ് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ബസ്സുടമകള്‍ സമരത്തിന് ഒരുങ്ങുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്