ആപ്പ്ജില്ല

ഇന്ധന വില രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പെട്രോള്‍ വില 85 രൂപ കടന്നു

17 ദിവസത്തിനിടെ 13-ാമത്തെ തവണയാണ് ഇന്ധന വില വർധിക്കുന്നത്. പെട്രോൾ വിലയിൽ രണ്ടു രൂപ 47 പൈസയും ഡീസൽ വിലയിൽ മൂന്ന് രൂപ 44 പൈസയുമാണ് ഇതുവരെ വർധിച്ചത്. സംസ്ഥാനത്ത് രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധന വില.

Samayam Malayalam 6 Dec 2020, 8:30 am
കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ പെട്രോളിന് 28 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. 17 ദിവസത്തിനിടെ 13-ാമത്തെ തവണയാണ് ഇന്ധന വില വർധിക്കുന്നത്. പെട്രോൾ വിലയിൽ രണ്ടു രൂപ 47 പൈസയും ഡീസൽ വിലയിൽ മൂന്ന് രൂപ 44 പൈസയുമാണ് ഇതുവരെ വർധിച്ചത്. സംസ്ഥാനത്ത് രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധന വില.
Samayam Malayalam ഇന്ധന വില രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പെട്രോള്‍ വില 85 രൂപ കടന്നു
ഇന്ധന വില രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പെട്രോള്‍ വില 85 രൂപ കടന്നു


കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 85.41 രൂപയാണ് വില. ഡീസലിന് 79.38 രൂപയും. വിവിധ ജില്ലകളുടെ കണക്കെടുത്ത് നോക്കുമ്പോൾ, തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 85.41 രൂപയും ഡീസലിന് 79.38 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 83.56 രൂപയാണ് വില. ഡീസലിന് 77.62 രൂപയും. കോഴിക്കോട് 83.91 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 77.99 രൂപയും.

Also Read: കുറഞ്ഞ ചെലവിൽ അവധിക്കാലം ആഘോഷിക്കാം, ഇന്ത്യയിൽ നിന്ന് സന്ദർശിക്കാവുന്ന രാജ്യങ്ങൾ ഇതാ

രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 83.41 രൂപയായി. ഡീസലിന് 73.61 രൂപയാണ് വില. മുംബൈയിൽ പെട്രോളിനും ഡീസലിനും തീവിലയാണ്. ഒരു ലിറ്റർ പെട്രോളിന് 90.05 രൂപയും ഡീസലിന് 80.23 രൂപയുമാണ് ഇന്നത്തെ വില. വരും ദിവസങ്ങളിലും ഇന്ധനവില വർധവ് തുടരുമെന്നാണ് റിപ്പോർട്ട്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലക്കയറ്റമാണ് ഇന്ധനവില ഉയരാൻ കാരണം.

നഗരംപെട്രോള്‍ (രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം85.4179.38
കൊച്ചി83.56 77.62
കോഴിക്കോട്83.9177.99
ന്യൂഡല്‍ഹി83.41 73.61
മുംബൈ90.0580.23

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. ഇന്ന് ഒരു ബാരൽ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) ഇന്ന് 49.03 ഡോളറാണ് വില. 73.80 രൂപയിലാണ് ഇന്ന് ഡോളർ വിനിമയം നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്