ആപ്പ്ജില്ല

ഇന്ധന വില ഉയര്‍ന്ന നിരക്കില്‍ ! പെട്രോളിന് 85 രൂപ കടന്നു, ഡീസൽ വില 80 രൂപയിലേക്ക്

18 ദിവസത്തിനിടെ 14 തവണയാണ് ഇന്ധന വില വർധിച്ചത്. പെട്രോൾ വിലയിൽ രണ്ടു രൂപ 78 പൈസയും ഡീസൽ വിലയിൽ മൂന്ന് രൂപ 74 പൈസയുമാണ് ഇതുവരെ വർധിച്ചത്. സംസ്ഥാനത്ത് രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധന വില.

Samayam Malayalam 9 Dec 2020, 9:18 am
കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ വില വർധയ്ക്ക് ശേഷമാണ് ഇന്ധന വില കുറഞ്ഞത്. 18 ദിവസത്തിനിടെ 14 തവണയാണ് ഇന്ധന വില വർധിച്ചത്. പെട്രോൾ വിലയിൽ രണ്ടു രൂപ 78 പൈസയും ഡീസൽ വിലയിൽ മൂന്ന് രൂപ 74 പൈസയുമാണ് ഇതുവരെ വർധിച്ചത്. സംസ്ഥാനത്ത് രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധന വില.
Samayam Malayalam ഇന്ധന വില ഉയര്‍ന്ന നിരക്കില്‍ ! പെട്രോളിന് 85 രൂപ കടന്നു, ഡീസൽ വില 80 രൂപയിലേക്ക്
ഇന്ധന വില ഉയര്‍ന്ന നിരക്കില്‍ ! പെട്രോളിന് 85 രൂപ കടന്നു, ഡീസൽ വില 80 രൂപയിലേക്ക്


കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 85.72 രൂപയാണ് വില. ഡീസലിന് 79.65 രൂപയും. വിവിധ ജില്ലകളുടെ കണക്കെടുത്ത് നോക്കുമ്പോൾ, തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 85.41 രൂപയും ഡീസലിന് 79.07 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 83.86 രൂപയാണ് വില. ഡീസലിന് 79.65 രൂപയും. കോഴിക്കോട് 84.22 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 79.65 രൂപയും.

Also Read: പ്രായം 23 വയസ് മാത്രം; ആസ്തി 7,362 കോടി രൂപയിലേറെ

രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 83.71 രൂപയായി. ഡീസലിന് 73.87 രൂപയാണ് വില. മുംബൈയിൽ പെട്രോളിനും ഡീസലിനും തീവിലയാണ്. ഒരു ലിറ്റർ പെട്രോളിന് 90.34 രൂപയും ഡീസലിന് 80.51 രൂപയുമാണ് ഇന്നത്തെ വില. വരും ദിവസങ്ങളിലും ഇന്ധനവില വർധവ് തുടരുമെന്നാണ് റിപ്പോർട്ട്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലക്കയറ്റമാണ് ഇന്ധനവില ഉയരാൻ കാരണം.

നഗരംപെട്രോള്‍ (രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം85.41 79.07
കൊച്ചി83.86 79.65
കോഴിക്കോട്83.91 79.65
ന്യൂഡല്‍ഹി83.7173.87
മുംബൈ90.3480.51

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. ഇന്ന് ഒരു ബാരൽ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) ഇന്ന് 48.85 ഡോളറാണ് വില. 73.64 രൂപയിലാണ് ഇന്ന് ഡോളർ വിനിമയം നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്