ആപ്പ്ജില്ല

അസംസ്കൃത എണ്ണവിലയിൽ വർധന

ആ​ഗോള തലത്തിൽ ഇന്ധനവിലയിൽ വർധന. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ധനവിലയിൽ ചാഞ്ചാട്ടം ദൃശ്യമാണ്. ഡോളറിനെതിരായ വിനിമയ മൂല്യത്തിൽ രൂപ ദുർബലമായി തുടരുന്നു. രാജ്യത്തെ പ്രധാന ന​ഗരങ്ങളിലെ ഇന്ധനനിരക്കുകൾ അറിയാം..

Authored byശിവദേവ് സി.വി | Samayam Malayalam 26 Jan 2023, 8:02 am
ക്രൂഡ് ഓയിൽ വിലയിൽ വർധന. ബാരലിന് 86.27 ഡോളർ ആണ് വില നിലവാരം. അതേസമയം രാജ്യത്തെ പ്രധാന നഗരങ്ങളിലും സംസ്ഥാനത്തും പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 107.71 രൂപയും, ഡീസൽ ലിറ്ററിന് 96.52 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.38 രൂപയാണ് വില. ഡീസൽ ലിറ്ററിന് 94.38 രൂപയാണ് വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 105.82 രൂപയും ഡീസലിന് 94.82 രൂപയുമാണ് വില. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ് പുതുക്കിയ വില. ഡീസൽ ലിറ്ററിന് 89.62 രൂപയിൽ വിൽപ്പന നടത്തുന്നു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ്.
Samayam Malayalam 26 JAN PETROL BCCL
Representative Image (പ്രതീകാത്മക ചിത്രം)


റഷ്യയിലെ എൽഎൻജി പദ്ധതികളുമായി ബന്ധപ്പെട്ട് ജപ്പാനിലെയും, സൗത്ത് കൊറിയയിലെയും കമ്പനികൾ ദീർഘകാല കരാറുകൾ പുതുക്കി. സഖാലിൻ -2 എൽഎൻജി പദ്ധതിയുമായി ബന്ധപ്പെട്ടാണിത്.

Also Read : ആധാർ ഉപയോ​ഗിച്ച് കാശ് പിൻവലിക്കാം, നിക്ഷേപിക്കാം
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി ഓയിൽ മാർക്കറ്റിങ് കമ്പനികളുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ പ്രമുഖ ഓയിൽ കമ്പനികളൊന്നും കഴിഞ്ഞ 15 മാസമായി പെട്രോൾ, ഡീസൽ വിലകളിൽ പരിഷ്കരണം ഏർപ്പെടുത്തിയിട്ടില്ല. 2022 ലെ റെക്കോർഡ് നിരക്കിൽ നിന്ന് ആഗോള ഇന്ധനവില അടുത്ത കാലത്ത് കുറഞ്ഞിരുന്നു. പെട്രോളിന്റെ ലാഭം കുറഞ്ഞെങ്കിലും, ഡീസലിന്റെ വില്പനയിൽ കമ്പനികൾ നഷ്ടം നേരിടുന്നു. റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടയിലും ഇന്ധനവില വർധിച്ചിട്ടില്ല.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ബിപിസിഎൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ കമ്പനികൾ, അന്താരാഷ്‌ട്ര ക്രൂഡ് ബെഞ്ച്മാർക്ക് വിലകൾക്കും, വിദേശ വിനിമയ നിരക്കുകൾക്കും ആനുപാതികമായിട്ടാണ് ഇന്ധനവില പരിഷ്കരിക്കുന്നത്. ഡോളറിനെതിരെ 81.51 എന്ന തോതിൽ ഇടിവിലാണ് രൂപയുടെ ഇപ്പോഴത്തെ വിനിമയനിരക്ക്.

ഇന്ധനവില ഒറ്റ നോട്ടത്തിൽ
നഗരംപെട്രോള്‍(രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം107.7196.52
കൊച്ചി105.3894.38
കോഴിക്കോട്105.8294.82
ന്യൂഡല്‍ഹി96.7289.62
മുംബൈ106.3194.27

Read Latest Business Newsand Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്