ആപ്പ്ജില്ല

ആ​ഗോള ഇന്ധനവില വർധിച്ചു; പുതിയ നിരക്കുകൾ അറിയാം

ആ​ഗോള തലത്തിൽ ഇന്ധനവിലയിൽ വർധന. ഡോളറിനെതിരായ വിനിമയ മൂല്യത്തിൽ രൂപ ദുർബലമായി തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രൂപ നേരിയ തോതിൽ കരുത്ത് പ്രകടമാക്കിയിരുന്നു. രാജ്യത്തെ പ്രധാന ന​ഗരങ്ങളിലെ ഇന്ധനനിരക്കുകൾ അറിയാം.

Samayam Malayalam 21 Dec 2022, 9:04 am
Petrol Diesel Rate Today : യുക്രൈനിൽ 2023 വർഷത്തോടെ, സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
Samayam Malayalam Petrol Diesel Rate December 21 Kerala
Representative Image ()


ഇക്കഴിഞ്ഞ നവംബറിൽ നോർവെയിലെ ഓയിൽ-ഗ്യാസ് ഉല്പാദനത്തിൽ ഇടിവ് രേഖപ്പെടുത്തി.

ഡോളറിനെതിരായ വിനിമയ മൂല്യത്തിൽ രൂപ ഇടിവ് നേരിടുകയാണ്. 82.76 എന്നതാണ് ഇപ്പോഴത്തെ നിലവാരം.

രാജ്യത്തെ പ്രധാന നഗരങ്ങളിലും, സംസ്ഥാനത്തും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ഏതാനും നാളുകളായി പെട്രോൾ വില ഒരേ നിരക്കിലാണ്. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ് പുതുക്കിയ വില. ഡീസൽ ലിറ്ററിന് 89.62 രൂപയിൽ വിൽപ്പന നടത്തുന്നു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 107.71 രൂപയും ഡീസൽ ലിറ്ററിന് 96.52 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.38 രൂപയാണ് വില. ഡീസൽ ലിറ്ററിന് 94.38 രൂപയാണ് വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 105.82 രൂപയും ഡീസലിന് 94.82 രൂപയുമാണ് വില.

Also Read : അവധിയുടെ പുതുവർഷം; 2023 ൽ 15 ആഴ്ചകളിൽ ഒട്ടേറെ തുടർച്ചയായ അവധി ദിനങ്ങൾ, ടൂറിസം ബിസിനസ് വളരും

ക്രൂഡ് ഓയിൽ വില
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചു. ബാരലിന് 80.17 ഡോളറിലാണ് വ്യാപാരം. കഴിഞ്ഞ ആഴ്ച യുഎസ് ഫെഡ് റിസർവ്, പലിശ നിരക്കുകളിൽ വർധന പ്രഖ്യാപിച്ചിരുന്നു. 0.50% വർധനയാണ് വരുത്തിയത്. നവംബറിൽ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 7.1% നിലവാരത്തിലേക്ക് താഴ്ന്നിട്ടും നിരക്കു വർധന പ്രഖ്യാപിച്ചതോടെ, ബ്രെന്റ് ക്രൂഡ് ഓയിൽ വില, ബുധനാഴ്ചത്തെ വ്യാപാര സെഷനിൽ 2.5% വർധിച്ചിരുന്നു. പിന്നീട് വില കുറയുകയായിരുന്നു.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ കമ്പനികൾ, അന്താരാഷ്‌ട്ര ബെഞ്ച്മാർക്ക് വിലകൾക്കും, വിദേശ വിനിമയ നിരക്കുകൾക്കും ആനുപാതികമായിട്ടാണ് ഇന്ധനവില പരിഷ്കരിക്കുന്നത്.

കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ നേരിടുന്നതിനായി 2022 മെയ് 21 നാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, നികുതി ഇളവുകൾ പ്രഖ്യാപിച്ചത്. എക്സൈസ് തീരുവ കുറച്ചതോടെ പെട്രോൾ ലിറ്ററിന് 9.50 രൂപ, ഡീസൽ ലിറ്ററിന് ഏഴു രൂപ എന്ന തോതിൽ വില കുറഞ്ഞിരുന്നു. ഇതോടെ രാജ്യത്ത് കുതിച്ചുയർന്ന ഇന്ധന വിലയുടെ കയറ്റം ഒരു പരിധി വരെ തടയിടാനായി.

ഇന്ധനവില വർധിച്ചതിനെ തുടർന്ന് കേന്ദ്രത്തിനു പിന്നാലെ കേരളത്തിൽ സർക്കാരും ഇന്ധന നികുതി കുറച്ചിരുന്നു. പെട്രോൾ ടാക്സ് 2.41 രൂപയും, ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 10.52 രൂപയും, ഡീസൽ ലിറ്ററിന് 7.40 രൂപയും വില കുറഞ്ഞിരുന്നു.
നഗരംപെട്രോള്‍(രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം107.7196.52
കൊച്ചി105.3894.38
കോഴിക്കോട്105.8294.82
ന്യൂഡല്‍ഹി96.7289.62
മുംബൈ106.3194.27

Read Latest Business News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്