ആപ്പ്ജില്ല

Petrol Diesel Price News : ഇന്ത്യ നൽകുന്ന റഷ്യൻ ഇന്ധനം നിരോധിക്കുമെന്ന് യൂറോപ്യൻ യൂണിയൻ

Petrol Diesel Price News : ഇന്ത്യ പെട്രോളിയം ക്രൂഡിന്റെ വിൻഡ്ഫാൾ നികുതി കുറച്ചു. ഇന്ത്യൻ റിഫൈനറികളിൽ നിന്നു നൽകുന്ന റഷ്യൻ ഇന്ധന ഇറക്കുമതി നിർത്തലാക്കുമെന്ന് യൂറോപ്യൻ യൂണിയൻ. ഇത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് നിലപാട്.

Authored byശിവദേവ് സി.വി | Samayam Malayalam 17 May 2023, 8:10 am
Petrol Diesel Price News : കൊച്ചി: ആഗോള തലത്തിൽ അസംസ്കൃത എണ്ണവില ഇടിഞ്ഞു. ഒരു ബാരലിന് 74.58 ഡോളറാണ് ഇപ്പോഴത്തെ നിലവാരം. ഇന്ത്യ ശുദ്ധീകരിച്ച് വില്പന നടത്തുന്ന റഷ്യൻ ഇന്ധനം നിരോധിക്കുമെന്ന് യൂറോപ്യൻ യൂണിയന്റെ നിലപാട്.
Samayam Malayalam Petrol Rate
പ്രതീകാത്മക ചിത്രം


ഇന്ധനവില
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 107.77 രൂപയും, ഡീസൽ, ലിറ്ററിന് 96.69 രൂപയുമാണ് വില.കോഴിക്കോട്, ഒരു ലിറ്റർ പെട്രോളിന് 108.28 രൂപയും, ഡീസലിന് 97.20 രൂപയുമാണ് ഇപ്പോൾ നൽകേണ്ടത്. തിരുവനന്തപുരം ജില്ലയിൽ ഒരു ലിറ്റർ പെട്രോളിന് 109.73 രൂപയും, ഡീസലിന് 97.20 രൂപയുമാണ് വില നിലവാരം.


മുംബൈയിൽ പെട്രോളിന് 106.31 രൂപയും, ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ് നൽകേണ്ടത്. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയും, ഡീസൽ ലിറ്ററിന് 89.62 രൂപയുമാണ് വില.

യൂറോപ്യൻ യൂണിയന്റെ നിലപാട്
ഇന്ത്യ യൂറോപ്പിലേക്ക് കയറ്റുമതി നടത്തുന്ന ശുദ്ധീകരിച്ച റഷ്യൻ ഇന്ധന ഇറക്കുമതി നിർത്തലാക്കുമെന്ന് യൂറോപ്യൻ യൂണിയൻ ഫോറിൻ & സെക്യൂരിറ്റി പോളിസി ചീഫ് ജോസഫ് ബോറൽ. ഇന്ത്യ, റഷ്യയിൽ നിന്ന് ഇറക്കുമതി നടത്തി യൂറോപ്പിലേക്കു കയറ്റി അയയ്ക്കുന്ന ഡീസൽ ഉൾപ്പെടെയുള്ളവയ്ക്ക് നിരോധനം ഏർപ്പെടുത്തും.

Also Read : തൊഴിൽ നഷ്ടം അവസാനിക്കുന്നില്ല; ആമസോൺ ഇന്ത്യയിലെ ജോലിക്കാരെ പിരിച്ചു വിടുന്നു
ഇന്ത്യൻ കമ്പനികൾ വലിയ തോതിൽ റഷ്യൻ ഇന്ധനം വാങ്ങുന്നുണ്ട്. ഇത് പ്രൊസസ് ചെയ്ത് യൂറോപ്പിലേക്ക് വില്പന നടത്തുകയാണ് ചെയ്യുന്നത്. ഇത് നിർത്തലാക്കാൻ യൂറോപ്യൻ യൂണിയൻ ബാധ്യസ്ഥമാണ്. റഷ്യയിൽ നിന്നും ഇത്തരത്തിൽ ക്രൂഡ് ഓയിൽ വരുന്നത് അനുമതികൾക്ക് വിരുദ്ധമാണ്. ഇതിനെതിരെ അംഗങ്ങളായ രാജ്യങ്ങൾ നടപടിയെടുക്കണം. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ബ്രസൽസിൽ കൂടിക്കാഴ്ച്ച നടത്തുന്നതിനു മുമ്പായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാൽ പിന്നീട് ജയശങ്കർ ഇതിനോട് പ്രതികരിച്ചു. റഷ്യൻ ക്രൂ‍ഡ്, മൂന്നാമതൊരു രാജ്യത്തേക്ക് കൈമാറ്റം ചെയ്യുന്നത് കൗൺസിൽ നിയന്ത്രണങ്ങൾക്കെതിരല്ല എന്നാണ് താൻ മനസ്സിലാക്കുന്നത്. ഇത് റഷ്യൻ ഇന്ധനമായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read : രാജ്യത്തെ വിലക്കയറ്റത്തോത് കുറഞ്ഞു, പണപ്പെരുപ്പം 18 മാസത്തെ താഴ്ന്ന നിലയിൽ
ഇന്ത്യൻ കമ്പനികൾ, ഒരു ദിവസം ശരാശരി 284,000 ബാരൽ പെട്രോളിയം ഉല്പന്നങ്ങളാണ് ഡിസംബർ-ഏപ്രിൽ കാലയളവിൽ യൂറോപ്പിലേക്ക് കയറ്റി അയച്ചത്. ഒരു വർഷം മുമ്പ് ഇത് 170,000 ബാരലുകളായിരുന്നു. റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയതിനു ശേഷം ഡിസ്കൗണ്ട് നിരക്കിൽ, മാസങ്ങളായി വൻതോതിലുള്ള റഷ്യൻ ഇന്ധനമാണ് ഇന്ത്യ ഇറക്കുമതി നടത്തുന്നത്. യൂറോപ്യൻ രാജ്യങ്ങൾ അടക്കമുള്ളവയുടെ എതിർപ്പ് വകവെക്കാതെയാണ് ഇന്ത്യ റഷ്യൻ ഇന്ധന ഇറക്കുമതി നിർബാധം തുടരുന്നത്.

രൂപ
ഡോളറിനെതിരെ രൂപയുടെ ഇപ്പോഴത്തെ വിനിമയമൂല്യം 82.28 നിലവാരത്തിലാണ്.

ഇന്ധനവില ഒറ്റ നോട്ടത്തിൽ

നഗരംപെട്രോള്‍ (രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം109.7397.20
കൊച്ചി107.7796.69
കോഴിക്കോട്108.2897.20
ന്യൂഡല്‍ഹി96.7289.62
മുംബൈ106.3194.27

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്