ആപ്പ്ജില്ല

Petrol Diesel Price News : കേരളത്തിലെ പ്രധാന ന​ഗരങ്ങളിലെ ഇപ്പോഴത്തെ പെട്രോൾ-ഡീസൽ വില

Petrol Diesel Price News : ആ​ഗോളതലത്തിൽ‌ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്. നിർണായക നിലവാരമായ 80 നു താഴെയാണ് വില. യുഎസ് ക്രൂഡ് ഇൻവെന്ററികളിൽ ഇടിവുണ്ടായതും വില കുറയാൻ കാരണമായി

Authored byശിവദേവ് സി.വി | Samayam Malayalam 22 May 2023, 8:23 am
Petrol Diesel Price News : കൊച്ചി: ആഗോള തലത്തിൽ ഇന്ധന വില ഇടിഞ്ഞു. ഒരു ബാരലിന് 75 ഡോളറാണ് ഇപ്പോഴത്തെ നിലവാരം. യുഎസ് ബാങ്കിങ് രംഗത്തെ തകർച്ച കാരണം ഏപ്രിലിലും 80 ഡോളറിന് താഴേക്ക് ക്രൂഡ് ഓയിൽ വില ഇടിഞ്ഞിരുന്നു.
Samayam Malayalam Petrol Diesel Rate
പ്രതീകാത്മക ചിത്രം


ക്രൂഡ് ഓയിൽ വില ഇടിയുന്ന സാഹചര്യങ്ങളിലും ഇന്ത്യയിലെ എണ്ണക്കമ്പനികൾ, മാസങ്ങളായി ഇന്ധന വിലയിൽ മാറ്റം വരുത്താൻ തയ്യാറായിട്ടില്ല. നേരത്തെയുണ്ടായിരുന്ന നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണിത്. കേന്ദ്ര സര്‍ക്കാര്‍, പെട്രോൾ, ഡീസൽ തീരുവ കുറച്ചതിന് ശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തെ ഇന്ധന വിലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല.


ഇന്ധനവില
മുംബൈയിൽ പെട്രോളിന് 106.31 രൂപയും, ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ് വില. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയും, ഡീസൽ ലിറ്ററിന് 89.62 രൂപയുമാണ് വില നിലവാരം.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 107.77 രൂപയും, ഡീസൽ, ലിറ്ററിന് 96.69 രൂപയുമാണ് ഇപ്പോഴത്തെ വില. കോഴിക്കോട് ജില്ലയിൽ, ഒരു ലിറ്റർ പെട്രോളിന് 108.28 രൂപയും, ഡീസലിന് 97.20 രൂപയുമാണ് നൽകേണ്ടത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 109.73 രൂപയും, ഡീസലിന് 97.20 രൂപയുമാണ് വിലനിലവാരം.

Also Read : ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടാലും ഇനി യാത്ര മുടങ്ങില്ല; റെയിൽവെ നൽകുന്ന ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ഉപയോ​ഗിക്കാം
സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച സെസ്, ഇന്ധനത്തിന് ബാധകമായതോടെ,2023 ഏപ്രിൽ 1 മുതൽ കേരളത്തിൽ പെട്രോൾ-ഡീസൽ വില വർധിച്ചിരുന്നു. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില, രൂപയുടെ വിനിമയ നിരക്ക് തുടങ്ങിയവയ്ക്കനുസരിച്ചാണ്, എണ്ണക്കമ്പനികൾ രാജ്യത്തെ ഇന്ധന വില നിശ്ചയിക്കുന്നത്.

രൂപ
ഡോളറിനെതിരെ രൂപയുടെ ഇപ്പോഴത്തെ വിനിമയമൂല്യം 82.80 നിലവാരത്തിലാണ്.

ഇന്ധനവില ഒറ്റ നോട്ടത്തിൽ
നഗരംപെട്രോള്‍ (രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം109.7397.20
കൊച്ചി107.7796.69
കോഴിക്കോട്108.2897.20
ന്യൂഡല്‍ഹി96.7289.62
മുംബൈ106.3194.27

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്